അച്ഛന്റെ ചിതയെരിഞ്ഞടങ്ങും മുൻപേ സുറുമയെഴുതി; ഒപ്പന ആസ്വാദകരെ കണ്ണീരണിയിച്ചു സുകന്യ

അച്ഛന്റെ ചിതയെരിഞ്ഞു തീരും മുന്‍പേ കൂട്ടുകാരികള്‍ക്കൊപ്പം കണ്ണൂരിലേയ്ക്കു പുറപ്പെട്ട സുകന്യയുടെ കണ്ണീര്‍ തോര്‍ന്നതേയില്ല. എന്നും ചിരിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയുടെ കണ്ണീര്‍ കുട്ടിക്കൂട്ടത്തിന്റെ മിഴി നിറച്ചു . എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് സുകന്യ കാഴ്ച വെച്ചത്.

അച്ഛന്റെ ചിതയെരിഞ്ഞടങ്ങും മുൻപേ സുറുമയെഴുതി; ഒപ്പന ആസ്വാദകരെ കണ്ണീരണിയിച്ചു സുകന്യ

ഒപ്പനവേദിയില്‍ ശീലൊപ്പിച്ചു നൃത്തം ചെയ്യുമ്പോഴും കുപ്പിവളകള്‍ക്കൊപ്പം ചിരിക്കുമ്പോഴും സുകന്യ ഉള്ളില്‍ കരയുകയായിരുന്നു. തന്നെയും തന്റെ ഇഷ്ടങ്ങളെയും എന്നും സ്‌നേഹിച്ച അച്ഛന്റെ മരണം സൃഷ്ടിച്ച നടുക്കം വിട്ടുമാറും മുന്‍പേയാണ് സുകന്യ കൂട്ടുകാരികള്‍ക്കൊപ്പം കണ്ണൂരിലേയ്ക്കു വണ്ടി കയറിയത്.

ആലപ്പുഴ മാവേലിക്കര ബിഷപ്പ് ഹോഡ്‌ജസ് ഹയർ സെക്കന്ററി സ്കൂളിലെ സുകന്യയുടെ പിതാവ് സുഭാഷ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അച്ഛന്റെ ആഗ്രഹ സാഫല്യത്തിനായാണ് സുകന്യ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായത്.


കലാ കായിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന മകൾക്ക് ജീവിത പ്രയാസങ്ങൾക്കിടയിലും സുഭാഷ് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ചുമട്ടു തൊഴിലാളിയായിരുന്ന സുഭാഷ് കഴിഞ്ഞദിവസം ജോലിക്കിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

അച്ഛന്റെചിതയെരിഞ്ഞു തീരും മുൻപേ കൂട്ടുകാരികൾക്കൊപ്പം കണ്ണൂരിലേയ്ക്കു പുറപ്പെട്ട സുകന്യയുടെ കണ്ണീർ തോർന്നതേയില്ല. എന്നും ചിരിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയുടെ കണ്ണീർകുട്ടിക്കൂട്ടത്തിന്റെ മിഴി നിറച്ചു . എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് സുകന്യ കാഴ്ച വെച്ചത്.  വേദി വിട്ടിറങ്ങിയതും അച്ഛന്റെ ഓർമയിൽ സുകന്യ നിർത്താതെ കരഞ്ഞു. മകളുടെ പ്രകടനം കാണാനും അവളെ ആശ്വസിപ്പിക്കാനും പിതൃവാത്സല്യം ഒരു തെന്നലായെങ്കിലും എത്തിയിരിക്കാം.