സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികൾ നദികളുടെ പേരിൽ; 'നിളയുടെ' നിർമാണം പുരോഗമിക്കുന്നു

കണ്ണൂർ പോലീസ് മൈതാനിയിൽ പ്രധാന വേദിയായ 'നിള'യുടെ നിർമാണം ആരംഭിച്ചു. 37500 ചതുരശ്ര അടി വിസ്തീർണത്തിൽ അയ്യായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിക്കുന്നത്. ആറു നിലകളായി കലാ ചാതുര്യം വിളിച്ചറിയിക്കുന്ന നിർമാണമാവും പ്രധാനവേദിയുടേത്.

സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികൾ നദികളുടെ പേരിൽ;

കണ്ണൂർ: 'പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം' എന്ന മുദ്രാവാക്യവുമായി എത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദികൾ നദികളുടെ പേരിൽ അറിയപ്പെടും. പ്രധാന വേദി 'നിള'യാണ്. 20 വേദികൾക്കും കേരളത്തിലെ പ്രധാനപ്പെട്ട 20 നദികളുടെ പേരാണ് നൽകിയിരിക്കുന്നത്.കണ്ണൂർ പോലീസ് മൈതാനിയിൽ പ്രധാന വേദിയായ 'നിള'യുടെ നിർമാണം ആരംഭിച്ചു. 37500 ചതുരശ്ര അടി വിസ്തീർണത്തിൽ അയ്യായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിക്കുന്നത്. ആറു നിലകളായി കലാ ചാതുര്യം വിളിച്ചറിയിക്കുന്ന നിർമാണമാവും പ്രധാനവേദിയുടേത്.ജനുവരി 16 മുതൽ 22 വരെ നടക്കുന്ന കലോത്സവത്തിനായി 2830000 രൂപ ചെലവിലാണ് പന്തലുകൾ നിർമിക്കുന്നത്. പ്രധാനവേദിയായ പോലീസ് മൈതാനിയിൽ താൽക്കാലിക ശൗച്യാലയങ്ങളും ഒരുക്കുന്നുണ്ട്.

Read More >>