ജാതിപ്പേര് വിളിച്ച് ആക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരായ പരാതി എസ്‌സി- എസ്ടി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു; സിന്‍ഡിക്കേറ്റ് ഉപസമിതിക്കു മുന്നില്‍ പരാതിപ്രവാഹം

100ലധികം വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉപസമിതിക്കു മുന്നില്‍ മൊഴി നല്‍കിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ രേഖാമൂലവും പരാതി നല്‍കി. വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്ത ഉപസമിതി ശനിയാഴ്ച സര്‍വ്വകലാശാലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഈ മാസം 31ഓടെ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്.

ജാതിപ്പേര് വിളിച്ച് ആക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരായ പരാതി എസ്‌സി- എസ്ടി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു; സിന്‍ഡിക്കേറ്റ് ഉപസമിതിക്കു മുന്നില്‍ പരാതിപ്രവാഹം

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നു എന്നുകാട്ടി വിദ്യാര്‍ത്ഥി നല്‍കിയ പരാതി പട്ടികജാതി, വര്‍ഗ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. നാലാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ത്ഥി ശെല്‍വം കണ്ണനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചത്. ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.

ഇതോടൊപ്പം, കോളേജില്‍ തെളിവെടുപ്പിനെത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതിക്കു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പരാതി പ്രവാഹം. 100ലധികം വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉപസമിതിക്കു മുന്നില്‍ മൊഴി നല്‍കിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ രേഖാമൂലവും പരാതി നല്‍കി.


ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കല്‍, പ്രതികാര ബുദ്ധിയോടെയും വ്യക്തിവിധ്വേഷത്താലും ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുക, മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തുക, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കുളിമുറിക്കു സമീപം ഉള്‍പ്പെടെ വ്യാപകമായി ക്യാമറ സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെകൊണ്ട് പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലി ചെയ്യിക്കുക, എസ്‌സി- എസ്ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റടക്കം തടഞ്ഞുവയ്ക്കുക തുടങ്ങി പ്രിന്‍സിപ്പലില്‍ നിന്നും നേരിടുന്ന പീഡനങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ ഉപസമിതിയെ ബോധിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്ത ഉപസമിതി ശനിയാഴ്ച സര്‍വ്വകലാശാലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഈ മാസം 31ഓടെ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 11ഓടെയാണ് കോളേജിലെത്തിയ സംഘത്തിന്റെ തെളിവെുപ്പ് ഇന്നു വൈകീട്ടുവരെ നീണ്ടു.

അതേസമയം, അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്, എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും.

Read More >>