ഗോവധം : സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി

നിയമവിരുദ്ധമായി കന്നുകാലികളെ കടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഗോവധം സംബന്ധിച്ച സംസ്ഥാനങ്ങളുടെ തീരുമാനത്തില്‍ ഇടെപെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു

ഗോവധം : സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി

രാജ്യവ്യാപകമായി ഗോവധനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച  പൊതുതാത്പര്യ ഹര്‍ജി  സുപ്രീം കോടതി തള്ളി. ഗോവധ നിരോധനം സംബന്ധിച്ച സംസ്ഥാനങ്ങളുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോവധനിരോധനം ആവശ്യപ്പെട്ട് വിനീത് സഹായി എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാന അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി കന്നുകാലികളെ കടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഗോവധനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഗോവധത്തിന് വിലക്കില്ല. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമത്തില്‍ ഇടപെടാനില്ലെന്നും സുപ്രീം കോടതി പറഞ്ഞു.


മഹാരാഷ്ട്രിയില്‍ ഗോവധ നിരോധനം നടപ്പാക്കിയതിനെതിരെ മഹാരാഷ്ട്രിയിലെ 36 ബീഫ് വ്യാപാര സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പശു ഒഴികെയുള്ള 16 വയസ്സ് പിന്നിട്ട കന്നുകാലികളെ കൊല്ലാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ഗോവധനിരോധനം ഏര്‍പ്പെടുത്തി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയത്. ഇതനുസരിച്ച് പശു, കാള എന്നിവയെ കൊല്ലുന്നത് കുറ്റകരമാണ്. മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ ഗോവധനിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ നിരോധനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

Read More >>