ആറു മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ യുവതിയ്ക്കു സുപ്രീം കോടതിയുടെ അനുമതി

ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാലും കുട്ടി ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്.

ആറു മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ യുവതിയ്ക്കു സുപ്രീം കോടതിയുടെ അനുമതി

ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീം കോടതിയുടെ അനുമതി. മുംബൈ സ്വദേശിയായ 22 വയസ്സുള്ള യുവതിയ്ക്കാണ് നിര്‍ണായക ഉത്തരവിലൂടെ സുപ്രിം കോടതി ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കിയത്.

ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാലും കുട്ടി ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്.

ഹർജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിച്ചു. ഭ്രൂണം നശിപ്പിക്കുന്നത് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കണമെന്നും ഇതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും സൂക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.


തലയോട്ടിയില്ലാതെ ജനിക്കുന്ന കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗര്‍ഭകാലാവധി പൂര്‍ത്തിയാക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Story by