റിസര്‍വ് ബാങ്ക് എന്തിനു ജനങ്ങളുടെ മുഖത്തുനോക്കി കള്ളം പറയുന്നു; കറന്‍സി ക്ഷാമമില്ലെന്ന ആര്‍ബിഐയുടെ അവകാശവാദത്തിനെതിരെ മുന്‍ എസ്ബിഐ ചെയര്‍മാന്‍

കറന്‍സി പിന്‍വലിക്കലിലൂടെ രാജ്യത്തുണ്ടായ കറന്‍സി പ്രശ്നങ്ങള്‍ പരിഹരിച്ചു സാധാരണ നിലയിലാവാന്‍ കുറഞ്ഞത് ഇനിയും മൂന്നുമാസമെങ്കിലുമെടുക്കുമെന്നും ചൗധരി വ്യക്തമാക്കി. കറന്‍സി നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

റിസര്‍വ് ബാങ്ക് എന്തിനു ജനങ്ങളുടെ മുഖത്തുനോക്കി കള്ളം പറയുന്നു; കറന്‍സി ക്ഷാമമില്ലെന്ന ആര്‍ബിഐയുടെ അവകാശവാദത്തിനെതിരെ മുന്‍ എസ്ബിഐ ചെയര്‍മാന്‍

റിസര്‍വ് ബാങ്കിനെതിരെ മുന്‍ എസ്ബിഐ ചെയര്‍മാന്‍ പ്രദിപ് ചൗധരി. കറന്‍സി ക്ഷാമമില്ലെന്ന ആര്‍ബിഐയുടെ അവകാശവാദം കള്ളമാണെന്നും നോട്ടു നിരോധനത്തിനു പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പൊതുജനങ്ങളുടെ മുഖത്തുനോക്കി കള്ളം പറയുകയാണെന്നും പ്രദിപ് പറഞ്ഞു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെല്ലാം ആര്‍ബിഐ കൂടുതല്‍ സുതാര്യമാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫസ്റ്റ്പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് റിസര്‍വ് ബാങ്കിനെതിരെ പ്രദിപ് ചൗധരി രംഗത്തെത്തിയത്.

രാജ്യത്തു ആവശ്യമായ കറന്‍സിയുണ്ടെന്നുള്ള റിസര്‍വ് ബാങ്കിന്റെ അവകാശവാദം തെറ്റാണ്. രാജ്യത്ത് നിലവിലുള്ളഎടിഎമ്മുകളില്‍ പണം നിറച്ചു ജനങ്ങളോടു ആവശ്യത്തിനു പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് എന്തുകൊണ്ടു പറയുന്നില്ല. ആര്‍ബിഐ മുഖത്തുനോക്കി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക ഘടന സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു വെളിപ്പെടുത്തി ക്ലീന്‍ ആകുകയാണ് ആര്‍ബിഐ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവിടെ നടക്കുന്നത് ആര്‍ബിഐയുടെ ഒളിച്ചോട്ടമാണ്. ഒന്നുമില്ലാതായിചുരുങ്ങുന്നതിനുതുല്യമാണ് ആര്‍ബിഐയുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കറന്‍സി പിന്‍വലിക്കലിലൂടെ രാജ്യത്തുണ്ടായ കറന്‍സി പ്രശ്നങ്ങള്‍ പരിഹരിച്ചു സാധാരണ നിലയിലാവാന്‍ കുറഞ്ഞത് ഇനിയും മൂന്നുമാസമെങ്കിലുമെടുക്കുമെന്നും ചൗധരി വ്യക്തമാക്കി. കറന്‍സി നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വകാര്യ മേഖലയിലുള്ള ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വലിയ തോതില്‍ പണം നല്‍കിയെന്ന പ്രചരണങ്ങളുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ചു തന്റെ പക്കല്‍ തെളിവുകള്‍ ഏതുമില്ലെന്നും ചൗധരി വ്യക്തമാക്കി. സ്വകാര്യ ബാങ്കുകള്‍ ഗ്രാമീണ മേഖലയില്‍ കുറവായതിനാലാണ് ഗ്രാമീണ മേഖലകളില്‍ പണത്തിനുപ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>