സല്‍മാന്‍ ഖാന്‍ നീതിമാന്‍ ഖാന്‍ ആണോ; കേസുകളിലെ കാര്യങ്ങളിലൂടെ

ആയുധക്കേസില്‍ സല്‍മാന്‍ ഖാനെ ഇന്ന് വെറുതെവിട്ട സാഹചര്യത്തില്‍ ബോളിവുഡ് താരം ഉള്‍പ്പെട്ട കേസുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളേക്കുറിച്ചും ഒരു അന്വേഷണം

സല്‍മാന്‍ ഖാന്‍ നീതിമാന്‍ ഖാന്‍ ആണോ; കേസുകളിലെ കാര്യങ്ങളിലൂടെ

ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് കൈവശം വെച്ച കേസില്‍ ബോളുവുഡ് താരം സല്‍മാന്‍ ഖാനെ ഇന്ന് ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. ഈ സാഹചര്യത്തില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട മറ്റ് കേസുകളെക്കുറിച്ചും അവയുടെ പ്രത്യേതകതകളെക്കുറിച്ചും ഒരു പരിശോധന.

1) ആയുധക്കേസ് 1998
1998 ഒക്ടോബറിലാണ് ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വയ്ക്കുകയും രണ്ട് മാനുകളെ വെടിവെച്ചുകൊല്ലുകയും ചെയ്തതിന് സല്‍മാനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തത്. ഹം സാത്ത് സാത്ത് ഹെയ്ന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് 0.22 റൈഫിള്‍, 0.32 റിവോള്‍വര്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച മാനുകളെ വേട്ടയാടിക്കൊന്നു എന്നാണ് കേസ്. മറ്റ് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊണാലി ബിന്ദ്ര എന്നിവരും സല്‍മാനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.


2) സല്‍മാനെ കോടതി വെറുതെ വിടുന്നു
ഈ മാസം 9ന് കേസിലെ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദല്‍പത് സിംഗ് വിധി പറയാനായി കേസ് ജനുവരി 18ലേക്ക് മാറ്റിവെച്ചു. ഇന്ന് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കി.

3) കേസ് കെട്ടിച്ചമച്ചതെന്ന് സല്‍മാന്‍
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായപ്പോഴെല്ലാം താന്‍ നിരപരാധിയാണെന്നും കേസ് ഫോറസ്റ്റ് അധികൃതര്‍ കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ വാദിച്ചു.

4) വിധിപ്രസ്താവം നീട്ടിവെച്ചു
യഥാര്‍ത്ഥത്തില്‍ കേസിന്റെ വിധി 2014 ഫെബ്രുവരി 25ന് വരേണ്ടതായിരുന്നു. പ്രോസിക്യൂഷന്റെ ഒരു അപേക്ഷ യാദൃച്ഛികമായി കണ്ടെത്തി. ഇതോടെ ഒരു പ്രോസിക്യൂഷന്‍ സാക്ഷിയെക്കൂടി വിസ്തരിക്കേണ്ടി വന്നതോടെ വിധി പ്രസ്താവം നീട്ടിവെയ്ക്കുകയായിരുന്നു.

5) മാനുകളെ വെടിവെച്ചുകൊന്ന കേസില്‍ ഇനിയും ഹാജരാകണം
മാനുകളെ വെടിവെച്ചുകൊന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമെടുത്ത കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സല്‍മാനോടും മറ്റ് താരങ്ങളോടും ഈ മാസം 25ന് മൊഴി രേഖപ്പെടുത്താനായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

6) മലരുകളും ചുഴികളും നിറഞ്ഞ കേസ്
1998ല്‍ നടന്ന കേസിന്റെ വിധി പ്രസ്താവിച്ചത് 18 വര്‍ഷത്തിന് ശേഷമാണ്. മാനുകളെ വേട്ടയാടിയ കേസില്‍ 2006ല്‍ സല്‍മാനെ കുറ്റവാളിയെന്ന് കണ്ടെത്തി ജയിലിടച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന നിബന്ധനയില്‍ രാജസ്ഥാന്‍ ഹൈക്കോടതി 2007ല്‍ സല്‍മാനെ ജയില്‍ മോചിതനാക്കിയിരുന്നു. താരത്തിന് യുകെ വിസ ലഭിക്കാത്ത സാഹചര്യത്തില്‍ 2013ല്‍ കോടതി നിബന്ധനകളില്‍ വീണ്ടും ഇളവ് വരുത്തി. 2016ല്‍ സുപ്രീം കോടതി ഹൈക്കോടതി സല്‍മാന് നല്‍കിയ ഇളവുകള്‍ റദ്ദാക്കി.

7) ചിങ്കാര മാനിനെ വെടിവെച്ചുകൊന്ന കേസുകള്‍
വന്യ ജീവി സംരക്ഷണ നിയമത്തിലെ 51ാം വകുപ്പ് പ്രകാരം മൂന്ന് ചിങ്കാര മാനുകളെ വേട്ടയാടിക്കൊന്ന സംഭവത്തില്‍ സല്‍മാനെതിരെ കേസെടുത്തു. ഈ സംഭവം നടക്കുന്നത് സെപ്റ്റംബര്‍ 26, 27 ദിവസങ്ങളിലായിരുന്നു. ഈ സമയത്തും സല്‍മാന്‍ ഹം സാത്ത് സാത്ത് ഹെയ്ന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായി രാജസ്ഥാനിലായിരുന്നു.

8) സല്‍മാനെ വെറുതെവിട്ടതിനെ രാജസ്ഥാന്‍ സര്‍ക്കാര്‍ എതിര്‍ത്തു
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സല്‍മാനെ രണ്ട് കേസുകളിലും കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിന്നീട് വിചാരണ വേഗത്തിലായത്.

9) രണ്ട് തവണ ജയില്‍വാസം
മൂന്ന് വേട്ടയാടല്‍ കേസുകളുമായി ബന്ധപ്പെട്ട് സല്‍മാന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുണ്ട്. 2006 ഏപ്രില്‍, 2007 ഓഗസ്റ്റ് മാസങ്ങളിലാണിത്.

10) വഴിയാത്രക്കാരനെ വാഹനം കയറ്റി കൊന്ന കേസ്
വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ വാഹനം കയറ്റിക്കൊന്ന കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാനെ 2015ന് കുറ്റവിമുക്തനാക്കി. വിചാരണ കോടതി സല്‍മാന്‍ കുറ്റക്കാരനാണെന്നാണ് കണ്ടെകത്തിയത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Read More >>