അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അടിമകളാക്കി വെയ്ക്കരുത്; മഹാരാജാസ് സംഭവത്തില്‍ പ്രതികരിച്ച് സലിംകുമാര്‍

മഹാരാജാസ് കോളേജ് സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ നടന്‍ സലിംകുമാര്‍. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അടിമകള്‍ ആക്കുവാന്‍ ശ്രമിക്കുകയാണെ്. അധ്യാപകരുടെ മനസ്സാണ് മാറേണ്ടത്- മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം പറഞ്ഞു

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അടിമകളാക്കി വെയ്ക്കരുത്; മഹാരാജാസ് സംഭവത്തില്‍ പ്രതികരിച്ച് സലിംകുമാര്‍

മഹാരാജാസ് കോളേജ് സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ നടന്‍ സലിംകുമാര്‍. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അടിമകള്‍ ആക്കുവാന്‍ ശ്രമിക്കുകയാണെ്. അധ്യാപകരുടെ മനസ്സാണ് മാറേണ്ടത്- മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം പറഞ്ഞു ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഇതുപോലൊരു സംഭവം ഉണ്ടായിരുന്നില്ല.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. ഇവിടെ ആദിവാസി വിഭാഗത്തില്‍ മാത്രമല്ല എല്ലാ തലത്തില്‍പ്പെട്ടകുട്ടികള്‍ പഠിച്ചിരുന്നു ഇപ്പോള്‍ ഇത്തരത്തില്‍ സംഭവമുണ്ടായത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇതിനെതിരെ എനിക്ക് ശക്തമായ പ്രതിക്ഷേധം ഉണ്ട്. മഹാരാജാസ് മാത്രമല്ല മറ്റ് മാനേജ്മെന്റെ് കോളേജുകളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നു. പഠിച്ചിരുന്ന കാലത്ത് ഞാനും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. എന്നാല്‍ അക്കാലത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളെ പോലെ ആയിരുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ട് പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകര്‍ ആയിരുന്നു അന്ന് ഉണ്ടായിരുത്. ഇന്ന് അറിവ് പറഞ്ഞുകൊടുക്കേണ്ട ഗുരുക്കള്‍ ക്രൂര ശിക്ഷാരീതികളിലേക്ക് പോകുന്നു.ഭരതന്‍ മാഷിനെ പോലെ മഹാരാജാസ് കോളേജില്‍ മുന്‍പുണ്ടായിരുന്ന മറ്റ് അദ്ധ്യാപകരെ ഇന്നുള്ളവര്‍ കണ്ടുപഠിക്കണം.അവരെ മാതൃകയാക്കുക തന്നെ ചെയ്യണം സ്വന്തം ഇഷ്ടപ്രകാരം അദ്ധ്യാപകര്‍ ആയവരാണ് ഇവരെല്ലാം. അതിന് കഴിയില്ലെങ്കില്‍ വേറെ പണിക്ക് പോകണം- അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതല്ല വിഷയം അധ്യാപകര്‍ കുട്ടികളോടു പെരുമാറുന്നതാണ് മാറേണ്ടത്. അധ്യാപക സ്ഥാനങ്ങളില്‍ എത്തുവര്‍ പിന്നീട് കുട്ടികളെ അടിമകള്‍ ആയികാണുകയാണ് അതിന് മാറ്റം വേണം. ഞാന്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ കുഴപ്പമില്ലായിരുന്നു ഇപ്പോള്‍ രീതി നേരെ മറിച്ചായി. ഇപ്പോള്‍ അദ്ധ്യാപകരാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ആശയപരമായിട്ടാണ് സമരം ചെയ്യേണ്ടത് പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറല്ല- സലിംകുമാര്‍ നാരദയോട് പറഞ്ഞു