മലേഷ്യൻ മാസ്റ്റേഴ്സ് വനിതാ സിംഗിള്‍സ് കിരീടം സൈനയ്ക്ക്

റിയോ ഒളിംപിക്സിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായതിന് ശേഷം സൈന നേടുന്ന ആദ്യ വിജയമാണിത്.

മലേഷ്യൻ മാസ്റ്റേഴ്സ് വനിതാ സിംഗിള്‍സ് കിരീടം സൈനയ്ക്ക്

ക്വാലാലംപൂര്‍: മലേഷ്യൻ മാസ്റ്റേഴ്സ് വനിതാ സിംഗിള്‍സ് വിജയ കിരീടം സൈന നേവാള്‍ സ്വന്തമാക്കി. തായ്‍ലൻഡിന്റെ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സൈന കിരീടം കരസ്ഥമാക്കിയത്.

22-20, 22-20 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം.

രണ്ട് ഗെയിമുകളിലും മുന്‍ ലോക ഒന്നാം നമ്പറായ സൈനയ്ക്കെതിരെ ചോചുവോംഗും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ ഗെയിമില്‍ 19-19 എന്ന സ്കോര്‍ ആകാംഷ ഉയര്‍ത്തുന്നതായിരുന്നു.

തുല്യതയ്ക്കു ശേഷമുള്ള രണ്ടാം ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്. ചോചുവോംഗ് 3-0ന് ലീഡെടു സൈന ശക്തമായി തിരിച്ചുവന്നു. 8-8 തുല്യത പാലിച്ചശേഷം 20-17 ലീഡെടുത്ത സൈനയ്ക്കെതിരെ തുടര്‍ച്ചയായി മൂന്ന് പോയന്റുകള്‍ നേടി

രണ്ട് ഗെയിം കൂടി നേടി സൈന ഗെയിമും കിരീടവും സ്വന്തമാക്കി. റിയോ ഒളിംപിക്സിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായതിന് ശേഷം സൈന നേടുന്ന ആദ്യ വിജയമാണിത്.