സഹാറ, ബിര്‍ള കേസ്: നരേന്ദ്ര മോദിക്കെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് പിന്‍മാറി

മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനു തൊട്ടുമുമ്പാണ് ചീഫ് ജസ്റ്റിസിന്റെ പിന്‍മാറ്റം. ഈ സാഹചര്യത്തില്‍ ഇന്നു അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ പുതിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

സഹാറ, ബിര്‍ള കേസ്: നരേന്ദ്ര മോദിക്കെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് പിന്‍മാറി

സഹാറ, ബിര്‍ള കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്‍മാറി. മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനു തൊട്ടുമുമ്പാണ് ചീഫ് ജസ്റ്റിസിന്റെ പിന്‍മാറ്റം.

ഈ സാഹചര്യത്തില്‍ ഇന്നു അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ പുതിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്നാണു സഹാറാ ഡയറിയിലെ കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലായിരുന്നു ഡയറി കണ്ടെത്തിയത്.

ഇതു ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ ഹരജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു പുതിയ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ പിന്‍മാറ്റം. കേസില്‍ വ്യക്തമായ തെളിവില്ലാതെ മോദിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്നു പ്രശാന്ത് ഭൂഷണും വ്യക്തമാക്കിയിരുന്നു.

Read More >>