ചുവന്ന മുണ്ടിനു പിന്നാലെ ചെഗുവേരയോടും അസഹിഷ്ണുത; ചെഗുവേരയുള്ള ഹെൽമെറ്റിട്ട യുവാക്കൾക്ക് ആർഎസ്എസ് ഗ്രാമത്തിൽ മർദ്ദനം

ചെഗുവേരയുടെ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ആരും ഗ്രാമത്തിൽ പ്രവേശിക്കരുത് എന്നു പറഞ്ഞതായിരുന്നു ആക്രമണം. ചെഗുവേര ഹിറ്റ്ലർക്ക് തുല്യനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞതിനുപിന്നാലെയാണ് കാസർക്കോട്ട് സംഭവം.

ചുവന്ന മുണ്ടിനു പിന്നാലെ ചെഗുവേരയോടും അസഹിഷ്ണുത; ചെഗുവേരയുള്ള ഹെൽമെറ്റിട്ട യുവാക്കൾക്ക് ആർഎസ്എസ് ഗ്രാമത്തിൽ മർദ്ദനം

ചുവന്ന മുണ്ടു ധരിച്ചതിനു യുവാവിനെ ആക്രമിച്ചതിനു പിന്നാലെ ചെഗുവേര ചിത്രം പതിച്ച ഹെൽമെറ്റു ധരിച്ചതിനു യുവാക്കൾക്കു നേരെ ആർഎസ്എസ് ഗ്രാമത്തിൽ ആക്രമണം. ചുവന്ന മുണ്ടു ധരിച്ചതിന് സിനിമാ പ്രവർത്തകൻ ആയ ജെഫ്രിൻ ജെറാൾഡിനെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ആ പ്രദേശത്തിനു സമീപത്തു വച്ചുതന്നെയാണ് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് മർദനമേറ്റത്.

പാറക്കളായി എൻജിനീയറിങ് കോളേജിൽ നടക്കുന്ന പരീക്ഷയെഴുതാനായി ബൈക്കിൽ എത്തിയ കണ്ണൂര്‍ നാറാത്ത് സ്വദേശികളായ മിഥുന്‍, വിജേഷ് എന്നിവര്‍ക്കാണ് കാസർക്കോട്ടെ ആർഎസ്എസ് ഗ്രാമമായ കോട്ടപ്പാറയിൽ വച്ചു മർദനമേറ്റത്. ഇവർ ധരിച്ചിരുന്ന ഹെൽമെറ്റിൽ ചെഗുവേരയുടെ ചിത്രം ശ്രദ്ധയിൽപെട്ട ആർഎസ്എസ് പ്രവർത്തകർ ചെഗുവേരയുടെ ചിത്രവുമായി ആരും ഇതുവഴി വരരുതെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.


അക്രമത്തിൽ ഭയന്നു പോയ യുവാക്കൾ തിരിച്ചു കണ്ണൂരിൽ എത്തിയതിനു ശേഷം മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ചുവന്ന മുണ്ടു ധരിച്ച യുവാവിനെയും കൂട്ടുകാരെയും മർദിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

ചെഗുവേര ഹിറ്റ്ലർക്ക് തുല്യനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞതിനുപിന്നാലെയാണ് സംഭവം.

Read More >>