കാസർഗോട്ടെ അക്രമങ്ങളിൽ പുറത്തു നിന്നുള്ളവർക്കും പങ്ക്; സഹകരണ ബാങ്ക് അക്രമക്കേസിൽ കർണാടക സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതു പുറത്തു നിന്ന് എത്തുന്നവരാണെന്നു നേരത്തേ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു. ബിജെപി-ആർഎസ്എസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ നേരത്തേ കേസിൽ കുഡ്‌ലു സ്വദേശിയായ ഹരീഷ്, ഉളിയത്തടുക്ക സ്വദേശികളായ മഹേഷ്, മനോജ് കുമാർ എന്നീ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസർഗോട്ടെ അക്രമങ്ങളിൽ പുറത്തു നിന്നുള്ളവർക്കും പങ്ക്; സഹകരണ ബാങ്ക് അക്രമക്കേസിൽ കർണാടക സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കാസർഗോഡ്: ജില്ലയിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തിൽ നടക്കുന്ന സംഘർഷങ്ങളിൽ പുറത്ത് നിന്നെത്തിയവർക്ക് പങ്കുണ്ടെന്ന ആരോപണം ശരിവെക്കുന്ന രീതിയിൽ കർണാടക സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ആക്രമിച്ച കേസിലാണ് ദക്ഷിണ കർണാടക സ്വദേശി ഉമേഷ് ഷെട്ടി അറസ്റ്റിലായിരിക്കുന്നത്.

ജില്ലയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതു പുറത്ത് നിന്ന് എത്തുന്നവരാണെന്നു നേരത്തേ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനായ ഉമേഷ് ഷെട്ടി കറന്തക്കാട്ടെ ഒരു ഹോട്ടലിൽ ജോലിചെയ്യുകയാണ്. ഹർത്താൽ ദിനത്തിൽ കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ സഹകരണ ബാങ്ക് കല്ലെറിഞ്ഞ് തകർക്കുകയും ബാങ്കിനകത്തേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് കേസ്
.
ബിജെപി-ആർഎസ്എസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ നേരത്തേ കേസിൽ കുഡ്‌ലു സ്വദേശിയായ ഹരീഷ്, ഉളിയത്തടുക്ക സ്വദേശികളായ മഹേഷ്, മനോജ് കുമാർ എന്നീ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story by
Read More >>