ധന്‍രാജ് വധക്കേസ് പ്രതിയെപറ്റി പൊലീസിനെ അറിയിച്ച കാര്യവാഹകിന് ആര്‍എസ്എസിന്റെ ക്രൂരമര്‍ദ്ദനം; രക്ഷപെട്ട യുവാവ് ആശുപത്രിയില്‍

ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ പഞ്ചായത്ത് കാര്യവാഹക് തിരുവനന്തപുരം കല്ലയം സ്വദേശി വിഷ്ണു (25)നാണ് മര്‍ദ്ദനമേറ്റത്. ആര്‍എസ്എസിന്റെ വിവിധ കാര്യാലയങ്ങളിലെത്തിച്ച് ഡിസംബര്‍ 15 മുതല്‍ ജനുവരി 22വരെയുള്ള 38 ദിവസത്തെ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ശേഷം രക്ഷപെട്ട വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി ബാബു, അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സേതുമാധവന്‍, പ്രാന്തകാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവരടക്കമുള്ള 17 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണു പരാതി.

ധന്‍രാജ് വധക്കേസ് പ്രതിയെപറ്റി പൊലീസിനെ അറിയിച്ച കാര്യവാഹകിന് ആര്‍എസ്എസിന്റെ ക്രൂരമര്‍ദ്ദനം; രക്ഷപെട്ട യുവാവ് ആശുപത്രിയില്‍

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചകാര്യവാഹകിന് ആര്‍എസ്എസ് കേന്ദ്രത്തില്‍ ക്രൂരമര്‍ദ്ദനം. ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ പഞ്ചായത്ത് കാര്യവാഹക് തിരുവനന്തപുരം കല്ലയം സ്വദേശി വിഷ്ണു (25)നാണ് മര്‍ദ്ദനമേറ്റത്. ആര്‍എസ്എസിന്റെ വിവിധ കാര്യാലയങ്ങളിലെത്തിച്ച് ഡിസംബര്‍ 15 മുതല്‍ ജനുവരി 22വരെയുള്ള 38 ദിവസത്തെ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ശേഷം രക്ഷപെട്ട വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതുസംബന്ധിച്ച് വിഷ്ണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി ബാബു, അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സേതുമാധവന്‍, പ്രാന്തകാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവരടക്കമുള്ള 17 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണു പരാതി. ധന്‍രാജ് വധക്കേസിലെ പ്രതി കണ്ണന്‍ പിടിക്കപ്പെട്ടു എന്നതിനു പിന്നില്‍ ഇടപെട്ടു എന്നതിന് ആര്‍എസ്എസ് വധശിക്ഷ വിധിച്ചതായും സിപിഐഎം നേതാവ് പി ജയരാജനാണ് മരണത്തിനു ഉത്തരാവാദി എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിച്ച് കടലില്‍ തള്ളാന്‍ പദ്ധതിയിട്ടതായും വിഷ്ണു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് ആര്‍എസ്എസിന്റെ സമീപനങ്ങളില്‍വന്ന മാറ്റത്തെക്കുറിച്ച് താനും ജില്ലാ ശാരീരിക് പ്രമുഖ് എസ്പി വിനീതും അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിലെ വൈരാഗ്യം മൂലമാണ് തനിക്കെതിരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു. വിഷ്ണുവിന്റെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

ധന്‍രാജ് വധക്കേസിലെ പ്രതി കണ്ണന്‍ ആറ്റിങ്ങലില്‍ ഉണ്ടെന്ന വിവരം സുഹൃത്ത് താന്‍ അറിയുകയും പിന്നീട് അയാള്‍ അറസ്റ്റിലാവുകയും ചെയ്തതായി വിഷ്ണു പറയുന്നു. ഡിസംബര്‍ 15ന് താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവെ ബാലഗോകുലം പ്രവര്‍ത്തകനും പത്തനാപുരം കലഞ്ഞൂര്‍ സ്വദേശിയുമായ അഭിലാഷ്, ആറ്റിങ്ങല്‍ നഗര്‍ കാര്യവാഹകും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദ രാജും ചേര്‍ന്ന് തന്നെ ആറ്റിങ്ങല്‍ കാര്യാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. അവിടെ തനിക്കു മുന്‍പരിചയമില്ലാത്ത ചിലര്‍ ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ഒരു പ്രശ്‌നം നടന്നിട്ടുണ്ടെന്നും അവര്‍ അതില്‍പ്പെട്ടവരാണെന്നും അവരെ തിരുവനന്തപുരം കാര്യാലയത്തില്‍ എത്തിക്കണമെന്നും ആഎസ്എസ് ആറ്റിങ്ങല്‍ ജില്ലാ സേവാ പ്രമുഖ് ചെമ്പൂര്‍ സി മണികണ്ഠന്‍ തന്നോടുപറഞ്ഞു. എന്നാല്‍ കാറില്‍ കയറിയപ്പോള്‍ എല്ലാവരും മുന്‍പരിചയം ഉള്ളവരാണെന്നു മനസ്സിലായി.

[caption id="attachment_76777" align="alignleft" width="607"] കൊല്ലപ്പെട്ട ധന്‍രാജ്‌[/caption]

പോത്തന്‍കോട് ഖണ്ഡ് കാര്യവാഹക് ശ്രീനിവാസന്‍, പോത്തന്‍കോട് ശാരീരിക് ശിക്ഷണ്‍ പ്രമുഖ ശരത് എന്നിവരും കാറിലുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍സംശയം തോന്നിയതോടെ താന്‍ സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്ന് തിരുവന്തപുരം കാര്യാലയത്തിലെത്തിയപ്പോള്‍ അവിടെ വിഭാഗ് പ്രചാരക് കിരണ്‍, വിഭാഗ് സഹകാര്യവാഹക് ബിജു, വിഭാഗ് കാര്യവാഹക് സന്തോഷ്, സംഭാഗ് കാര്യവാഹക് പ്രസാദ് ബാബു എന്നിവരുണ്ടായിരുന്നു. അവിടുന്ന് കാര്യാലയത്തിനു മുകളിലേക്കു പോയി. അവിടെ ആര്‍എസ്എസ് ജില്ലാ ഭാരവാഹികളായ സുരേഷ്, വിസി അഖിലേഷ്, പി മണികണ്ഠന്‍, ബിജെപി ചിറയിന്‍കീഴ് മണ്ഡലം ജന.സെക്രട്ടറി സജു എന്നിവരുണ്ടായിരുന്നു.

തുടര്‍ന്ന് 'നീയല്ലേ കണ്ണനെ ഒറ്റിയത്, പി ജയരാജനുമായി നിനക്കെന്താണു ബന്ധം, ആറ്റിങ്ങലില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നീയല്ലേ'' എന്നും മറ്റും ഭീഷണി സ്വരത്തില്‍ ചോദിക്കുകയും താന്‍ ഇതു നിഷേധിച്ചതോടെ അവിടുള്ളവരും നേരത്തെ ഉണ്ടായിരുന്നവരും ചേര്‍ന്ന് വളഞ്ഞുവച്ച് മുതുകിലും തലയ്ക്കും നെഞ്ചിലും മര്‍ദ്ദിക്കുകയും ചെയ്തു. മൂന്നാലുമണിക്കൂര്‍ നിലവിളിച്ചെങ്കിലും ആരും സഹായിച്ചില്ല. സംഘം പറയുന്നതുപോലെ ചെയ്യണമെന്നും അല്ലെങ്കില്‍ പുറംലോകം കാണില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. എന്തുവേണമെങ്കിലും ചെയ്യാമെന്നു സമ്മതിച്ചതോടെ നെയ്യാറ്റിന്‍കരയിലെ കാടുമൂടിയ നിലയിലുള്ള ഒരു പറമ്പിനു നടുവിലുള്ള ഒരു വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു.

[caption id="attachment_76769" align="alignleft" width="600"] ധന്‍രാജ് വധക്കേസ് പ്രതി കണ്ണന്‍[/caption]

തുടര്‍ന്ന് കിരണ്‍, സജു, മണികണ്‍ഠന്‍ എന്നിവര്‍ നെയ്യാറ്റിന്‍കര കാര്യാലയത്തിലെത്തിച്ചു. വൈകീട്ടായപ്പോള്‍ ആര്‍എസ്എസിന്റെ സംസ്ഥാന ചുമതലയുള്ള സഹപ്രാന്ത പ്രചാരകനായ സുദര്‍ശന്‍, കിരണ്‍ എന്നിവര്‍ വന്നു വീണ്ടും ഭീഷണിപ്പെടുത്തുകയും കുറ്റസമ്മതം നടത്താന്‍ പറയുകയും ഒരു വെള്ളപേപ്പറും പേനയും നല്‍കിയിട്ട് തങ്ങള്‍ പറയുന്നതുപോലെ എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞത് താന്‍ എഴുതിക്കൊടുത്തെങ്കിലും 86 മണിക്കൂര്‍ നേരം തന്നെ ഉറങ്ങാന്‍ സമ്മതിക്കാതെ മാനസികമായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും വിഷ്ണു പരാതിപ്പെടുന്നു.

ഉറക്കംവരുമ്പോള്‍ മുഖത്തു വെള്ളം കോരിയൊഴിച്ചു. നാലഞ്ചു ദിവസത്തിനു ശേഷം കിരണും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബുവും വന്ന് അവര്‍ നേരത്തെ എഴുതിപ്പിച്ച കാര്യം ക്യാമറയ്ക്കു മുന്നില്‍ പറയണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പറഞ്ഞുതുടങ്ങിയപ്പോള്‍ ക്യാമറ ഓഫായതോടെ തിരിച്ചുപോയി പിറ്റേന്നു വരികയും ചെയ്തു. പിറ്റേന്ന് മണികണ്ഠന്‍, ബിജു സജു എന്നിവര്‍ വന്നു നേരത്തെ ചോദിച്ച കാര്യങ്ങള്‍ ചോദിക്കുകയും വിനീതിന്റെ പങ്ക് ചോദിക്കുകയും ചെയ്തു. എന്നാല്‍ അതേപ്പറ്റി അറിയില്ലെന്നു പറഞ്ഞതോടെ തന്നെ തിരുവനന്തപുരം കാര്യാലയത്തിലെത്തിച്ചു. അവിടുന്ന് സാജുവിന്റെ ഇന്നോവ കാറില്‍ കിരണ്‍, സാജു, മണികണ്ഠന്‍ എന്നിവര്‍ ആറ്റിങ്ങല്‍ കാര്യാലയത്തിലേക്കു കൊണ്ടുപോയി.

അവിടുന്നും ഭീഷണിപ്പെടുത്തുകയും അവര്‍ തയ്യാറാക്കി വച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് കൊണ്ടുവരികയും അത് തന്റെ കൈപ്പടയില്‍ പകര്‍ത്തിയെഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. അല്ലെങ്കില്‍ അവര്‍ തന്നെ കൊല്ലുമായിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പീഡനത്തെ തുടര്‍ന്നാണു മരിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിച്ചതായി പറയുന്ന വിഷ്ണു തുടര്‍ന്ന് അഞ്ചുതെങ്ങില്‍ നിന്നും നടുക്കടലില്‍ കൊണ്ടുപോയി ഉപേക്ഷിക്കുമെന്നു പറഞ്ഞതായും വ്യക്തമാക്കുന്നു. തന്നെക്കൊണ്ടെഴുതിച്ച ആത്മഹത്യാക്കുറിപ്പ് കിരണിന്റെ പക്കലാണുള്ളത്. തുടര്‍ന്ന്, അവിടുന്ന് തന്നെ പത്തനാപുരത്തുള്ള ജയന്‍ എന്ന ബിജെപിക്കാരന്റെ വീട്ടിലെത്തിച്ചു. അവിടുന്നു പട്ടാഴിയിലെ അജി എന്നയാളുടെ വീട്ടിലും തുടര്‍ന്ന് ആര്‍എസ്എസ് കൊട്ടാരക്കര ശാഖയിലുമെത്തിച്ചു.തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം കണ്ണന്‍, സുരേഷ്, അഖിലേഷ്, സാജു, സനോജ് എന്നിവര്‍ വന്ന്, നിന്നെ കണ്ണൂരിലെ സംഘക്കാര്‍ക്കു കൈമാറാനാണു സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്നു അറിയിക്കുകയും അവിടെത്തിയാല്‍ എന്താവും നിന്റെ ഗതിയെന്നു അറിയാമല്ലോ എന്നു ചോദിക്കുകയും ചെയ്തു. തുടര്‍ന്നു അവര്‍ പറഞ്ഞ പ്രകാരം വിനീതിനെ പറ്റി എഴുതിനല്‍കുകയും വീഡിയോ എടുക്കുകയും ചെയ്തു. അവിടുന്ന് സനോജ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ഈമാസം 14നു അവര്‍ വീണ്ടും വരികയും തന്നെ അന്യസംസ്ഥാനത്തു കൊണ്ടുപോയി കളയാനാണു തീരുമാനമെന്ന് അറിയിക്കുകയും മുമ്പു പറഞ്ഞത് ഒന്നുകൂടി പറയാന്‍ ആവശ്യപ്പെട്ട് അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് അവിടുന്ന് തിരുവനന്തപുരം കാര്യാലയത്തില്‍ കഴിയുകയും 22വരെ അവരുടെ കാവലില്‍ കഴിയുകയുമായിരുന്നു. എന്നാല്‍ 22ന് കൊല്ലത്ത് അമൃതാനന്ദമയിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ പോയതോടെ താന്‍ അവിടെ നിന്നും രക്ഷപെടുകയും ആറ്റിങ്ങലില്‍ സുഹൃത്തുക്കളുടെ അടുത്തുപോവുകയായിരുന്നെന്നും വിഷ്ണു നാരദാ ന്യൂസിനോടു പറഞ്ഞു. തുടര്‍ന്ന് ഇന്നുരാവിലെയോടെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. ഇരിക്കാനോ കിടക്കാനോ കഴിയാത്തവിധം ശരീരമാസകലം വേദനയുള്ളതായും വിഷ്ണു നാരദാ ന്യൂസിനോടു പറഞ്ഞു.

തന്നെ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതില്‍ ആര്‍എസ്എസിന്റെ സംസ്ഥാന നേതാക്കളടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആര്‍എസ്എസിന്റെ സമീപനങ്ങളില്‍വന്ന മാറ്റത്തെ വിമര്‍ശിച്ചതിനാണ് തന്നെ ഇപ്രകാരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതെന്നും ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Read More >>