ജനങ്ങളുടെ പണം തട്ടിപ്പറിച്ചതിനെ പ്രധാനമന്ത്രി നിസ്സാരമായി കാണരുതെന്ന് രാഹുൽ ഗാന്ധി

മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചു വിടുകയായിരുന്നു രാഹുൽ ഗാന്ധി. നോട്ട് നിരോധനം പോലെയുള്ള നടപടികൾ കൊണ്ട് സർക്കാർ രാജ്യത്തിനെ കുട്ടിച്ചോറാക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

ജനങ്ങളുടെ പണം തട്ടിപ്പറിച്ചതിനെ പ്രധാനമന്ത്രി നിസ്സാരമായി കാണരുതെന്ന് രാഹുൽ ഗാന്ധി

ജനങ്ങളിൽ വിദ്വേഷം കുത്തി വച്ച് നോട്ട് നിരോധനം കൊണ്ടുവന്ന് ആർഎസ്എസ്സും ബിജെപിയും രാജ്യത്തിനെ നശിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ജനങ്ങളെ അവരുടെ ഇഷ്ടത്തിന് എതിരായി പ്രവർത്തിക്കാൻ മോദി നിർബന്ധിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

ന്യൂ ഡൽഹിയിൽ കോൺഗ്രസ്സ് ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ.

ജനങ്ങളുടെ പണം തട്ടിപ്പറിച്ചതിനെ പ്രധാനമന്ത്രി നിസ്സാരമായി കാണരുത്. ബ്രിട്ടീഷുകാരെ തുരുത്തിയ ജനങ്ങളെ ഒരു അധികാരിക്കും നിസ്സാരമായി കണക്കാക്കാൻ പറ്റില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.

“ഇത് രണ്ട് ആശയങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ജനങ്ങളെ ഭയരഹിതരാക്കാനുള്ള കോൺഗ്രസ്സിന്റെ ആശയവും ജനങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ ആശയവും തമ്മിലുള്ളത്”,

2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.

Read More >>