സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി ഓഫിസ് തീവച്ച് നശിപ്പിച്ചു; ആർഎസ്എസ് എന്നു സിപിഐഎം

ഓഫിസിനുള്ളിലെ ഫർണിച്ചറുകളും പേപ്പറുകളും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീവെപ്പിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഐഎം ആരോപിച്ചു.

സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി ഓഫിസ് തീവച്ച് നശിപ്പിച്ചു; ആർഎസ്എസ് എന്നു സിപിഐഎം

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് തീവച്ചു നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിക്കുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫിസിനുള്ളിലെ ഫർണിച്ചറുകളും പേപ്പറുകളും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീവെപ്പിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഐഎം ആരോപിച്ചു.

ഏരിയാകമ്മിറ്റി ഓഫിസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലൂടെയാണ് അക്രമികൾ എത്തിയതെന്നു കരുതപ്പെടുന്നു. പുലർച്ചയോടെ ഓഫിസിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് സിപിഐഎം പ്രാദേശിക നേതാക്കളെ വിവരമറിയിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പയ്യോളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More >>