റോസ്‌വാലി ചിട്ടി തട്ടിപ്പു കേസ്; തൃണമൂല്‍ എംപി സുധീപ് ബന്ദോപാധ്യായ അറസ്റ്റില്‍

എംപി സുധീപ് ബന്ദോപാധ്യായയെ ആണ് കൊല്‍ക്കത്തയില്‍വച്ചു സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്.

റോസ്‌വാലി ചിട്ടി തട്ടിപ്പു കേസ്; തൃണമൂല്‍ എംപി സുധീപ് ബന്ദോപാധ്യായ അറസ്റ്റില്‍

കോല്‍ക്കത്ത: റോസ്‌വാലി ചിട്ടി തട്ടിപ്പു കേസില്‍ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടി അറസ്റ്റില്‍. എംപി സുധീപ് ബന്ദോപാധ്യായയെ ആണ് കൊല്‍ക്കത്തയില്‍വച്ചു സിബിഐ അറസ്റ്റ് ചെയ്തത്.

സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്. അതേസമയം, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണു വലയിലാവുന്നത്.

എംപി തപസ് പാലിനെയാണു കഴിഞ്ഞ വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. റോസ് വാലി ചിട്ടി കമ്പനി ഡയറക്ടറായിരുന്ന തപസ് പാല്‍ ആയിരക്കണക്കിനു ഇടപാടുകാരില്‍നിന്നായി 17,000 കോടി രൂപ തട്ടിയെടുത്തെന്നാണു പരാതി.

Read More >>