വീണ്ടും ജനുവരി 17: രോഹിത് വെമുലയെ പിന്നോക്ക വിഭാഗക്കാരനെന്ന് ഭരണകൂടം പ്രഖ്യാപിച്ചേക്കും

രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷി ദിനം ജനുവരി 17ന്. ഗുണ്ടൂർ ജില്ലാ ഭരണകൂടം ആദ്യം രോഹിതിനെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജസ്റ്റിസ് അശോക് കുമാർ രൂപൻ വാൾ രോഹിത് ദളിതൻ അല്ലെന്നായിരുന്നു വിധിച്ചത്. ആ രക്തസാക്ഷിത്വത്തിന് ഒരാണ്ട് തികയുന്നതിനിടെ രോഹിത് ദളിതനല്ലെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് ഭരണകൂടം

വീണ്ടും ജനുവരി 17: രോഹിത് വെമുലയെ പിന്നോക്ക വിഭാഗക്കാരനെന്ന് ഭരണകൂടം പ്രഖ്യാപിച്ചേക്കും

ജാതീയമായ വിവേചനങ്ങളിൽ പ്രതിഷേധിച്ച് 2016 ജനുവരി 17 നു ആത്മഹത്യ ചെയ്ത യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് വിദ്യാർഥി രോഹിത് വെമുലയെ പിന്നോക്ക വിഭാഗക്കാരനായി ഗുണ്ടൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചെന്ന് വാർത്ത. വദ്ദേര സമുദായത്തിലേയ്ക്കാണ് രോഹിതിനെ കൂട്ടിച്ചേർക്കാൻ തീരുമാനം. എന്നാൽ രോഹിതിന്റെ അമ്മ രാധിക വെമുല അവകാശപ്പെടുന്നത് അവർ പട്ടികജാതിയിൽ പെട്ടവരാണെന്നാണ്.

രോഹിതിന്റെ ആത്മഹത്യയ്ക്കു ശേഷം ദളിത് സംഘടനകളും രാഷ്ട്രീയ പാർട്ടികളും രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് എസ് സി/എസ് റ്റി ആക്റ്റ് പ്രകാരം പൊലീസിന് പരാതി നൽകിയിരുന്നു.

ഗുണ്ടൂർ ജില്ലാ ഭരണകൂടം ആദ്യം രോഹിതിനെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജസ്റ്റിസ് അശോക് കുമാർ രൂപൻ വാൾ രോഹിത് ദളിതൻ അല്ലെന്നായിരുന്നു വിധിച്ചത്.

ഇതിനെത്തുടർന്ന് അന്വേഷണത്തിനായി പുതിയ ഒരു കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. കമ്മിറ്റിയുടെ അന്വേഷണങ്ങളുടെ ഫലമായി രോഹിത് പിന്നോക്കവിഭാഗക്കാരൻ ആണെന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Story by
Read More >>