റോജര്‍ ഫെഡറര്‍ തന്നെ താരം

ഓസ്ട്രേലിയന്‍ ഓപ്പണിലെ ഫെഡററുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേടുന്ന ആദ്യ ഗ്രാന്‍സ്ലാമും.

റോജര്‍ ഫെഡറര്‍ തന്നെ താരം

മെല്‍ബണ്‍: കളിക്കളത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് പ്രകടിപ്പിച്ച റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. അഞ്ച് സെറ്റ് നീണ്ട ക്ലാസിക് ഫൈനലില്‍ റാഫേല്‍ നദാലിനെ കീഴടക്കിയാണ് ഫെഡറര്‍ പതിനെട്ടാം ഗ്രാന്‍സ്ലാം കരസ്ഥമാക്കിയത്. സ്കോര്‍ 6-4, 3-6, 6-1, 3-6, 6-3.
ആദ്യ നാലു സെറ്റുകള്‍ ഇരുവരും പങ്കുവെച്ചു. തുടര്‍ന്ന്, നിര്‍ണായക അഞ്ചാം സെറ്റില്‍ അവിശ്വസനീയ തിരിച്ചുവരവായിരുന്നു ഫെഡറര്‍ നടത്തിയത്.

നദാലിന്റെ നാലാം ഗെയിം ബ്രേക്ക് ചെയ്ത ഫെഡറര്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നീട് ആസാമാന്യ മികവിലേക്കുയര്‍ന്ന ഫെഡററുടെ റിട്ടേണുകള്‍ക്ക് മുമ്പില്‍ റാഫയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

ഓസ്ട്രേലിയന്‍ ഓപ്പണിലെ ഫെഡററുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേടുന്ന ആദ്യ ഗ്രാന്‍സ്ലാമും.

Read More >>