നോട്ടു നിരോധനം മൂലമുണ്ടായ പരാജയം മറയ്ക്കാൻ കേന്ദ്രം ജനങ്ങൾക്ക് നനഞ്ഞ വാഗ്ദാനങ്ങൾ നൽകുന്നു: റോബർട്ട് വധേര

കേന്ദ്രസർക്കാർ ആലോചനകളില്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെ കണക്കറ്റ് വിമർശിക്കുകയാണ് റോബർട്ട് വധേര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇടറുന്ന സർക്കാരിനെ വധേര ചോദ്യം ചെയ്യുന്നത്.

നോട്ടു നിരോധനം മൂലമുണ്ടായ പരാജയം മറയ്ക്കാൻ കേന്ദ്രം ജനങ്ങൾക്ക് നനഞ്ഞ വാഗ്ദാനങ്ങൾ നൽകുന്നു: റോബർട്ട് വധേര

നോട്ടു നിരോധനം എന്ന മണ്ടത്തരം ശരിയാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ മണ്ടത്തരങ്ങളിലേയ്ക്ക് നീങ്ങുകയാണെന്ന് റോബർട്ട് വധേര.നോട്ടു നിരോധനം മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങളിൽ ഏറ്റവും പുതിയതായ പെട്രോൾ പമ്പ് ഉടമസ്ഥർ കാർഡ് ഉപയോഗിക്കുന്നത് സമ്മതിക്കാത്തതുമായി ബന്ധപ്പെടുത്തിയാണ് വധേര ഫേസ്ബുക്കിൽ അഭിപ്രായം പറഞ്ഞത്.

“കേന്ദ്രസർക്കാർ ഒന്നും ആലോചിക്കാതെ ചെയ്ത നോട്ട് നിരോധനം എന്ന ആനമണ്ടത്തരത്തിൽ നിന്നും കര കയറുവാൻ ഗതികെട്ടിരിക്കുകയാണ്,” വധേര പറഞ്ഞു.


കേന്ദ്രത്തിന്റെ കറൻസി രഹിത ഇക്കണോമി എന്ന ആശയത്തിനേയും വധേര വിമർശിച്ചു. സാധാരണക്കാർ ഡിജിറ്റൽ ഇക്കണോമിയിലേയ്ക്ക് ഇറങ്ങാത്തത് കാരണം സർക്കാർ ജനങ്ങൾക്ക് നനഞ്ഞ വാഗ്ദാനങ്ങൾ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ക്യാഷ് ലെസ്സ് ആകാൻ ശ്രമിക്കുമ്പോൾ ബാങ്കുകളും അവരുടെ പോളിസികളും അതിനോടൊപ്പം സഹകരിക്കേണ്ടതുണ്ട്. പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ചാർജ്ജ് ഈടാക്കുന്നത് ശരിയല്ലെന്നും വധേര അഭിപ്രായപ്പെട്ടു.

Read More >>