കുരയ്ക്ക് മൈക്കുപിടിക്കുന്നവരെ... റിമയും അലന്‍സിയറും വ്യക്തമാക്കി, പേടിക്കൂല്ല എന്നു തന്നെ!

ഇന്നത്തെ ബീഫ്ജെപി നാളത്തെ നായര്‍പ്പാര്‍ട്ടിയാകുമെന്നും ചെന്നിത്തല അപ്പോളതിന്‍റെ നേതാവാകുമെന്നും അക്കാലം മുന്നില്‍ക്കണ്ട് ചാണ്ടി, മാണി കോണ്‍ഗ്രസ് പിടിച്ചെടുത്ത് നസ്രാണിത്വം തുടരുമെന്നുമുള്ള ജാതിക്കളികള്‍ക്കിടയില്‍ റിമകല്ലിങ്കലിനും അലന്‍സിയര്‍ക്കും അഭിവാദ്യങ്ങളുമായി ലാസര്‍ ഷൈന്‍.

കുരയ്ക്ക് മൈക്കുപിടിക്കുന്നവരെ... റിമയും അലന്‍സിയറും വ്യക്തമാക്കി, പേടിക്കൂല്ല എന്നു തന്നെ!

ഞാന്‍ എംടിക്കെതിരെ ഒലത്താന്‍ പോകുന്നു. കമലിനെ ചളുക്കാന്‍ പോകുന്നു എന്ന് ചാനലോഫീസുകളില്‍ വിളിച്ചു പറയുന്ന, ഒരു പ്രാദേശിക നേതാവിന്‍റെ പോലും രാഷ്ട്രീയമില്ലാത്ത, ചില ഊളകളുടെ കുരകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങളുടെ ചന്തിക്ക് പച്ചീര്‍ക്കിലിന് അടിക്കുക!

അവരു ചെയ്യുന്നത് ബീഫ്ജെപിയുടെവാലുപണിയാണ്.

ഒന്ന് എണ്ണി നോക്കിക്കേ, ബീഫ്ജെപിയുടെ പേരില് വര്‍ത്താനം പറയുന്ന ആളുകളെ. ആകെയുള്ള നേതാക്കളെ.

1. കുമ്മനവും

2. മുരളീധരനും
3. രാധാകൃഷ്ണനിടിച്ചു കയറുവാ. ആളുടെ ഫോണ്‍ ഒരു മാധ്യമപ്രവര്‍ത്തകനും എടുക്കില്ല. ശല്യം രാധാകൃഷ്ണന്‍ എന്നാകും സേവ് ചെയ്തേക്കുന്നതു തന്നെ
4. സുരേന്ദ്രന്‍ 5. രമേശ് 6. രാജേഷ്
7. ശോഭയും 8. ശശികലയും

എംപി സുരേഷ്ഗോപിയും എംഎല്‍എ രാജഗോപാലും വാതുറക്കില്ല.

ഈ എട്ടാളെയും വെച്ച് എങ്ങനെ സംഘിത്തം മുന്നോട്ട് പോകുമെന്നാണ്. 140 നിയമസഭാ മണ്ഡലം പോട്ടെ, 20 പാര്‍ലമെന്‍റ് മണ്ഡലത്തിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ തികയില്ല. മോഹന്‍ദാസ് ബുജിയെ ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.

ഇതല്ലേ ബീഫ്ജെപിയുടെ കേരളത്തിലെ ചിത്രം?

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സീറ്റെണ്ണം കണ്ട് വീരവാദം വേണ്ട. എന്‍റെ വാര്‍ഡിലെയടക്കം കഥയറിയാം. നായര്‍സമുദായ പാര്‍ട്ടിയാണ് ബിജെപി. ആ ജാതിക്കാര്‍ഡ് തദ്ദേശത്ത് നന്നായി ചെലവായെന്നേയുള്ളു. വെള്ളാപ്പള്ളിയൊക്കെ വിഢികളായത് മിച്ചം.

കേരളത്തിലെ ആറെസ്സസ്സിലെ ഗൌഡസാരസ്വതരുടെ പിടി പതിയെ വിട്ടുതുടങ്ങി. കോണ്‍ഗ്രസു പോലെ പെരുന്ന പാര്‍ട്ടിയാകും വൈകാതെ ബിജെപി. കേരളത്തിലെ വലതു വൈകൃതമാകും. ചെന്നിത്തല വേണമെങ്കിലവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും- അത്രതന്നെ.

ഇപ്പോഴും കോണ്‍ഗ്രസാണ് ബീഫ്ജെപി ആകുന്നത്. കോണ്‍ഗ്രസ് ബീഫ്ജെപിയാകുന്നതോടെ അനാഥരാകുന്നത് ഉമ്മനും മാണിയും അടക്കമുള്ള സവര്‍ണ്ണ നസ്രാണികളാണ്. മാണിയുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കുകയോ കേരളകോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങുകയോ ആകും ചാണ്ടിയുടെ തന്ത്രം. അതിന് രാഹുലിനെ തള്ളി തുടങ്ങി.

മാണി കോണ്‍ഗ്രസിനു പകരം, കാലക്രമേണ അത് ചാണ്ടി കോണ്‍ഗ്രസാകും. ചാണ്ടി കോണ്‍ഗ്രസ് നിലവിലുള്ള വലതു മുന്നണിയോടും ഇടതുമുന്നണിയോടും പേശി തങ്ങള്‍ക്കുള്ള വകയുണ്ടാക്കും.

നസ്രാണി കോണ്‍ഗ്രസും
മുസ്ലീം കോണ്‍ഗ്രസും അതേ പോലെ തുടരും.

[caption id="attachment_73123" align="aligncenter" width="725"] കൊടുങ്ങല്ലൂരില്‍ സംഘപരിവാറിനെതിരായ പ്രതിഷേധ വേദിയിലേയക്ക് എത്തുന്ന റിമകല്ലിങ്കല്‍[/caption]

ചാണ്ടിയും കുഞ്ഞാലുക്കുട്ടിയും കോട്ടം തട്ടാനാവാത്ത ശക്തിയാകും. ഐസ്ക്രീമിനും സോളാറിനും നികുതിയിളവിങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും- വേണമെങ്കിലത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കും.

ചെന്നിത്തലയും പ്രയാര്‍ഗോപാലകൃഷ്ണനുമടങ്ങിയ നാലുകാലില്‍ വീഴുന്ന നായര്‍‌കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബീഫ്ജെപിയെ വിഴുങ്ങും- കോണ്‍ഗ്രസേതാ... സംഘിയേതാന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ.

ഗൌഡസാരസ്വത ബ്രഹ്മചാരികളന്ന്, മനുസ്മൃതിയും പറഞ്ഞ് വരുമല്ലോ- അവരോട് അന്നത്തെ ചെന്നിത്തല പറയും ലീഗും ചാണ്ടീം ബീഫ്ജേപി മുന്നണീ വേണമെന്ന്.

ബ്രാഹ്മണിസം മറന്നാലും ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രരാരെന്നും രാജഭരണകാലത്തെ പടയാളികളാരെന്നും ചെന്നിത്തലയെ പ്രത്യേകം ഓര്‍മ്മിപ്പിക്കണോ. ജനിതകത്തിലാഴത്തിലാ അതെല്ലാം പതിഞ്ഞത്.

ബ്രാഹ്മണനും ക്ഷത്രിയനും സുഖിക്കാനായി അടിമജീവിതം ജീവിക്കേണ്ടി വന്ന ശൂദ്രരെല്ലാം മനുസ്മൃതിക്കെതിരാ സാറേ. ആറ്റിക്കുറുക്കിയാല്‍ കുമ്മനവും മനുസ്മൃതി കത്തിക്കേണ്ട ശൂദ്രന്‍ തന്നെ.

വിടി ബല്‍റാമൊക്കെ, ചാണ്ടി കോണ്‍ഗ്രസിലെ ഹിന്ദുമുഖമാകും. മതേതൊരത്തം തൊരക്കാനാളു വേണമല്ലോ.

ഇനി, നാട്ടിലെങ്ങുമുള്ള ബീഫ്ജെപി വിസിബിലിറ്റിയുടെ കാരണം നോക്കൂ. 1990നു ശേഷം ജനിച്ച, നിലവില്‍ വോട്ടവകാശമില്ലാത്ത കുറേ കുഞ്ഞുങ്ങള്‍ ബിജെപിയുടെ കൂടെയുണ്ടെന്നത് സത്യമാണ്. കാരണം നിസ്സാരമാണ്- കേരളത്തിലെ ബിജെപിയില്‍ അഴിമതിയില്ല.

അഴിമതിക്ക് ഭരണം വേണമല്ലോ, ചെന്നിത്തലയൊക്കെ വരുന്നതോടെ ആ ആകര്‍ഷണം പൊയ്ക്കോളും.

രണ്ടാമത്തേത്, ഹിന്ദുത്വകാര്‍ഡാണ് അത് വൈകാണ്ട് കീറും. ദളിത്- ഈഴവ- ആദിവാസി ജനത ഹിന്ദു അല്ലെന്ന് ബോധ്യപ്പെടും. പിന്നെയാരാ കേരളത്തിലെ ഹിന്ദു. നായരല്ലേ.

നായര്‍പ്പാര്‍ട്ടി മാത്രമായി മാറാനായി കമലിനെയും എംടിയേയും തെറിപറയുന്ന ബിജെപിയെ ഒരു പേടിയുമില്ല എന്നു മാത്രമല്ല- ഒടണ്ടമ്മാവാ ആളറിയാം എന്നേ പറയാനുള്ളു.

വളര്‍ന്ന് പെരുന്ന ആസ്ഥാനമാക്കുന്ന പ്രസ്ഥാനം. ആ പ്രസ്ഥാനം ഇപ്പോഴേ ഉണ്ടല്ലോ പിന്നെയെന്തിന് മറ്റൊന്ന് എന്നു ചോദിച്ചാല്‍

[caption id="" align="aligncenter" width="683"]Image may contain: 11 people, people smiling, people standing and outdoor കാസര്‍ഗോഡ് പാക്കിസ്ഥാനില്‍ പോകൂ എന്ന അസഹിഷ്ണുതയ്ക്കെതിരെ നാടകസമരം ചെയ്യുന്ന അലന്‍സിയര്‍[/caption]

അതാണ് സുഹൃത്തേ സുകുമാരന്‍ നായര് വേറെ പാര്‍ട്ടി ഉണ്ടാക്കാത്തത്, ടിയാന്‍റെ പാര്‍ട്ടിയാണ് ബീഫ്ജെപി.

പെരുന്ന തലസ്ഥാനമായ പാര്‍ട്ടിയുണ്ടാക്കാന്‍, നമ്മളെല്ലാവരും പാക്കിസ്ഥാനിലോട്ട് പോണോന്നു പറയുന്നോരോട്, പെരുന്നേലോട്ട് പോടേ എന്നേ പറയാനുള്ളു.

കാസര്‍ഗോഡ് അലന്‍സിയറും കൊടുങ്ങല്ലൂരില്‍ റിമ കല്ലിങ്കലും വ്യക്തമാക്കിയത് അതുതന്നെയാണ്- പേടിപ്പിക്കല്ലേ, പേടിക്കൂല്ല എന്നു തന്നെ.