കോടതികളിലെ മാധ്യമവിലക്ക്; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു നീട്ടി

പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണു കേസ് പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിയത്. ജസ്റ്റിസുമാരായ പിസി ഘോഷ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് മാറ്റിവച്ചത്.

കോടതികളിലെ മാധ്യമവിലക്ക്; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു നീട്ടി

ന്യൂ ഡല്‍ഹി: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു നീട്ടി. കേരളാ പത്രപ്രവര്‍ത്തക യൂണിയനാണു ഇതു സംബന്ധിച്ചു സുപ്രീംകോടതിയെ സമീപ്പിച്ചത്. പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണു കേസ് പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിയത്.

ജസ്റ്റിസുമാരായ പിസി ഘോഷ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് മാറ്റിവച്ചത്. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയിലെത്തിയത്. മാധ്യമവിലക്കുമായി ബന്ധപ്പെട്ട കേസ് ഈമാസം 13നാണ് ഹൈക്കോടതി പരിഗണിക്കുക. കേസില്‍ അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കാന്‍ നേരത്തെ ഹൈക്കോടതിക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

Read More >>