ഉത്തരവാദിത്തവും സ്വാതന്ത്ര്യവും ഇരട്ടക്കുട്ടികളാകുന്നു – ജ്ഞാനി

കഴിഞ്ഞ 30 വർഷങ്ങളായി രാഷ്ട്രീയത്തിനേയും സംസ്കാരത്തിനേയും വിട്ടുവീഴ്ചയില്ലാതെ വിശകലനം ചെയ്തു കൊണ്ടിരിക്കുന്ന തമിഴ് എഴുത്തുകാരൻ ജ്ഞാനി ശങ്കർ സംസാരിക്കുന്നു. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത ജ്ഞാനി ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിലും സജീവമായി ഇടപെടുന്നു.

ഉത്തരവാദിത്തവും സ്വാതന്ത്ര്യവും ഇരട്ടക്കുട്ടികളാകുന്നു – ജ്ഞാനി

പുസ്തകമേള എന്നാൽ താങ്കളുടെ അഭിപ്രായശേഖരണവും ഓർമ്മയിൽ വരും. അതെന്താ തുടരാത്തത്?

എന്റെ ഇപ്പോഴത്തെ ആരോഗ്യം തന്നെ കാരണം. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യണം. അതുകൊണ്ട് ദിവസവും എനിക്ക് പുസ്തകമേളകൾക്ക് വരാൻ കഴിയില്ല. ഞാൻ നേരിൽ വരാതെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിൽ താല്പര്യവുമില്ല. എന്തായാലും, അടുത്ത വർഷം ഞാൻ ഒരു തീരുമാനം കണ്ടുപിടിക്കും.

തമിഴകത്തിലെ പുസ്തകോൽസവങ്ങളിൽ തൃപ്തിയുണ്ടോ?

ചെന്നൈ, ഈറോഡ്, നെയ് വേലി ഉൽസവങ്ങൾ നന്നായി നടത്താറുണ്ട്. തിരുപ്പൂർ പോലെയുള്ള സ്ഥലങ്ങളിൽ പ്രയാസപ്പെട്ടാണ് നടത്താറുള്ളത്. എവിടേയും സർക്കറിന്റെ സഹകരണം വലിയതായി ഇല്ല. അടിസ്ഥാനപരമായി അവയെല്ലാം കച്ചവടം മുന്നിൽ കണ്ടായതിനാൽ, കച്ചവടക്കാരാണ് മുന്നിൽ ഉണ്ടാവുക. എന്നാലും, ഇവയെല്ലാം എഴുത്തുകാർ ഉപയോഗപ്പെടുത്തിയാൽ കച്ചവടവും നന്നാവും അറിവിനെ മതിയ്ക്കുന്ന ശീലവും വളരും.


താങ്കൾക്ക് ഇപ്പോൾ ഇഷ്ടമുള്ള പെരിയാറികൾ, ഗാന്ധീയന്മാർ, കമ്മ്യൂണിസ്റ്റുകാർ, വലതുപക്ഷ എഴുത്തുകാർ എന്നിവയിൽ ആരെയാണ് ഇഷ്ടം?


വിടുതലൈ രാജേന്ദ്രൻ, കൃഷ്ണമ്മാൾ, ജഗന്നാഥൻ, നല്ലകണ്ണ്. വലതുപക്ഷക്കാരായ എഴുത്തുകാരിൽ തമിഴിൽ ഭദ്രി ശേഷാദ്രി, ഇംഗ്ലീഷിൽ ശശി തരൂർ. വലതുപക്ഷക്കാർ മതത്തിന്റെ പിന്താങ്ങികൾ ആവണമെന്നില്ല എന്ന് തെളിയിച്ചവരാണവർ.

അഭിപ്രായസ്വാതന്ത്ര്യത്തിനായി ശബ്ദം ഉയർത്തുന്നതാളാണ് താങ്കൾ. എന്നാൽ, ഫേസ്ബുക്കിൽ താങ്കളുടെ ഇടപെടലുകൾ വേറൊന്നാണല്ലോ?

ഉത്തരവാദിത്തവും സ്വാതന്ത്ര്യവും ഇരട്ടക്കുട്ടികളാണ്. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. ഉത്തരവാദിത്തമില്ലാത്തവരെ വഴിയ്ക്കു കൊണ്ടുവരൽ തന്നെ പദ്ധതി. സ്വാതന്ത്ര്യത്തിന് തടയിടലല്ല.

അടുത്ത പദ്ധതികൾ?

ബാക്കിയുള്ള ഊർജ്ജം 10 മുതൽ 18 വയസ്സ് വരെയുള്ളവരുടെ കൂടെ പല രീതിയിൽ സംസാരിക്കാൻ ചിലവിടും. നല്ല രാഷ്ട്രീയത്തിനായി, നല്ല സമൂഹത്തിനായി, നല്ല ആസ്വാദനങ്ങൾക്കായി, നല്ല അധികാരങ്ങൾക്കായുള്ള വിത്തുകളെ ഇളം മനസ്സുകൾ എന്ന മണ്ണിൽ വിതയ്ക്കുകയേ വഴിയുള്ളൂ. ചില ആധുനിക എഴുത്തുകളെ ഡിജിറ്റൽ സിനിമകളാക്കുന്നത് മറ്റൊരു പദ്ധതിയാണ്.കടപ്പാട്: ദ ഹിന്ദു (തമിഴ്)

Read More >>