പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ആർ ശ്രീലേഖയെ ഇന്റലിജൻസിൽ നിന്നും മാറ്റി

ഐപിഎസ് പദവിയുള്ള പതിനാറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പത്തു ദിവസത്തിനകമാണ് പൊലീസ് തലപ്പത്തെ വൻ അഴിച്ചുപണി. ഇന്റലിജൻസ് മേധാവി ആർ ശ്രീലേഖയെ ജയിൽ എഡിജിപിയാക്കി. ബി എസ് മുഹമ്മദ് യാസിൻ ആണ് പുതിയ ഇന്റലിജൻസി മേധാവി

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ആർ ശ്രീലേഖയെ ഇന്റലിജൻസിൽ നിന്നും മാറ്റി

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇന്റലിജൻസ് മേധാവി എഡിജിപി ആർ ശ്രീലേഖയെ മാറ്റി പകരം ചുമതല എഡിജിപി ബി എസ് മുഹമ്മദ് യാസിന് നൽകി. ജയിൽ മേധാവിയായാണ് ശ്രീലേഖയ്ക്ക് സ്ഥാനമാറ്റം.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി യായി എ അനിൽ കാന്തിന് ചുമതല നൽകി. ഉത്തരമേഖലാ എഡിജിപിയായണ് രാജേഷ് ദിവാന്റെ നിയമനം. പി വിജയൻ മധ്യമേഖലാ ഐജിയാകും.

കോസ്റ്റൽ പൊലീസിന്റെ ചുമതല എഡിജിപി ടോമിൻ തച്ചങ്കരിയ്ക്കാണ്. നിധിൻ അഗർവാളാണ് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി. എസ് ശ്രീജിത്തും മഹിപാൽ യാദവും ക്രൈംബ്രാഞ്ച് ഐജിമാരാകും.

കേരളാ പൊലീസ് അക്കാദമിയുടെ ചുമതല എഡിജിപി പത്മകുമാറിനാണ്. ബൽറാം  കുമാർ ഉപാധ്യായാണ് പൊലീസ് ഹൗസിംഗ് മേധാവി.