ജിയോ ഓഫര്‍ ജൂണ്‍ 30 വരെ നീട്ടാന്‍ സാധ്യത

ട്രായ് അനുവദിക്കുന്ന ലിമിറ്റ് വരെ കഴിവതും ഓഫര്‍ നിരക്കില്‍ സേവനം നല്‍കി കൂടുതല്‍ ഉപഭോക്താക്കളെ നേടാനാണ് റിലയന്‍സ് ശ്രമിക്കുന്നത്.

ജിയോ ഓഫര്‍ ജൂണ്‍ 30 വരെ നീട്ടാന്‍ സാധ്യത

ജിയോ നല്‍കി വരുന്ന ആകര്‍ഷകമായ ഓഫറുകള്‍ ജൂണ്‍ 30 വരെ നീട്ടാന്‍ സാധ്യത. മാര്‍ച്ച്‌ 31 വരെ മാത്രമായിരിക്കും സൗജന്യനിരക്കിലുള്ള സേവനം ലഭിക്കുക എന്ന് കമ്പനി മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ താരിഫ് പ്ലാനില്‍ അനുവദനീയമായ സൗജന്യനിരക്ക് മുഴുവന്‍ പ്രയോജനപ്പെടുത്താനാണ് റിലയന്‍സ് ശ്രമിക്കുന്നത്.

കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 5 ന് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയതോടെ കേവലം നാല് മാസത്തിന്റെ കാലയളവില്‍ 72 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ഈ മൊബൈല്‍ നെറ്റ് വര്‍ക്ക് നേടിയെടുത്തത്. 80 ദിവസങ്ങള്‍ കൊണ്ട് അഞ്ച് കോടി ജനങ്ങളാണ് ജിയോ സിം സ്വന്തമാക്കിയത്.


ട്രായ് അനുവദിക്കുന്ന ലിമിറ്റ് വരെ കഴിവതും ഓഫര്‍ നിരക്കില്‍ സേവനം നല്‍കി കൂടുതല്‍ ഉപഭോക്താക്കളെ നേടാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 100 മില്യണ്‍ ഉപഭോക്താക്കളെ നേടിയെടുക്കും എന്ന് ജിയോ പുറത്തിറക്കുന്ന വേളയില്‍ റിലയന്‍സ് ജിയോയുടെ ഉടമ മുകേഷ് അംബാനി പറഞ്ഞിരുന്നു.

ഏപ്രില്‍ ഒന്ന്‍ മുതല്‍ ഇന്റര്‍നെറ്റ്‌ ഡാറ്റയ്ക്കായി ജിയോ നൂറു രൂപ ഈടാക്കുകയും ഫോണ്‍ കോളുകള്‍ സൗജന്യമായി തുടരുകയും ചെയ്യും. ഈ ആവശ്യം മുന്‍നിര്‍ത്തി നെറ്റ് വര്‍ക്ക്‌ വികസനത്തിനായി 30000 കോടി ഇപ്പോള്‍ റിലയന്‍സ് ചെലവഴിച്ചിട്ടുണ്ട്. ആകെ 2,01,000 കോടി രൂപയുടെ ആസ്തി നിക്ഷേപമാണ് ജിയോയ്ക്കു വേണ്ടി റിലയന്‍സ് നടത്തിയിട്ടുള്ളത്.