തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: എയർടെലിനെതിരെ ട്രായിൽ പരാതിയുമായി റിലയൻസ് ജിയോ

പുതിയ എയർടെൽ 4ജി ഹാൻഡ്സെറ്റുകൾ വാങ്ങുന്നവർക്കു മാത്രം ഒരു വർഷത്തേയ്ക്കു സൗജന്യ ഡാറ്റ നൽകുന്നതു വഴി എയർടെൽ ഉപഭോക്താക്കളോടു വിവേചനം കാണിക്കുകയാണെന്നും റിലയൻസ് കുറ്റപ്പെടുത്തുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: എയർടെലിനെതിരെ ട്രായിൽ പരാതിയുമായി റിലയൻസ് ജിയോ

തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ അവതരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് എയർടെലിനു ‘പരമാവധി പിഴ’ നൽകണമെന്നാവശ്യപ്പെട്ട് റിലയൻസ് ജിയോ ട്രായിൽ പരാതി നൽകി. എയർടെലിന്റെ പരസ്യത്തിൽ പറയുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് താരിഫുകൾ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങളുടെ കനത്ത ലംഘനമാണെന്നു റിലയൻസ് പരാതിയിൽ പറയുന്നു.

സൗജന്യമായ അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യത്തിൽ ഫെയർ യൂസേജ് പോളിസി അടങ്ങിയിരിക്കുന്നതു കാണിക്കുന്നില്ലെന്ന് ജിയോ ആരോപിക്കുന്നു. 345 ന്റെ എയർടെലിന്റെ സ്പെഷ്യൽ താരിഫ് വൗച്ചർ അനുസരിച്ചുള്ള സൗജന്യ കോളുകൾ വാസ്തവത്തിൽ അൺലിമിറ്റഡ് അല്ലെന്നും ഒരു ദിവസം 300 മിനിറ്റ് അല്ലെങ്കിൽ ഒരാഴ്ച 1200 മിനിറ്റ് എന്നിങ്ങനെ ഫെയർ യൂസേജ് അടങ്ങിയിട്ടുണ്ടെന്നും പറയുന്നു. അതിൽ കൂടുതൽ ഉള്ള കോളുകൾക്കു നിരക്കീടാക്കും.

മാത്രമല്ല, ഫെയർ യൂസേജിനെക്കുറിച്ചുള്ള വിവരങ്ങൾ എയർടെലിന്റെ കോൾ സെന്ററിൽ വിളിച്ചു ചോദിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ എന്നും റിലയൻസ് പരാതിപ്പെട്ടു.

പുതിയ എയർടെൽ 4ജി ഹാൻഡ്സെറ്റുകൾ വാങ്ങുന്നവർക്കു മാത്രം ഒരു വർഷത്തേയ്ക്കു സൗജന്യ ഡാറ്റ നൽകുന്നതു വഴി എയർടെൽ ഉപഭോക്താക്കളോടു വിവേചനം കാണിക്കുകയാണെന്നും റിലയൻസ് കുറ്റപ്പെടുത്തുന്നു.

Read More >>