നോട്ട് നിരോധനത്തിന് ശേഷം എത്ര നോട്ടുകള്‍ അച്ചടിച്ചെന്നറിയില്ല; റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊതുജനത്തില്‍ നിന്നും റിസര്‍വ് ബാങ്ക് മറച്ചു വയ്ക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം എത്ര നോട്ടുകള്‍ അച്ചടിച്ചെന്നറിയില്ല; റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തിന് ശേഷം എത്രമാത്രം നോട്ടുകള്‍ അച്ചടിച്ചെന്നറിയില്ല എന്ന് റിസര്‍വ് ബാങ്ക്.

മുംബൈ സ്വദേശിയായ സാമുഹികപ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി ആവശ്യപ്പെട്ട ഒരു വിവരാവകാശ ചോദ്യത്തിനുള്ള ഉത്തരമായാണ് റിസര്‍വ് ബാങ്ക് ഇങ്ങനെ മറുപടി നല്‍കിയത്.

നവംബര്‍ 9നും 19 നും ഇടയില്‍ അച്ചടിച്ച പണത്തിന്റെ വിവരങ്ങളായിരുന്നു വിവരാവകാശപ്രകാരമുള്ള ചോദ്യത്തില്‍ ഉണ്ടായിരുന്നത്.

താങ്കള്‍ ആവശ്യപ്പെട്ട ചോദ്യത്തിന് ഞങ്ങളുടെ പക്കല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു ലഭിച്ച മറുപടി.

2005 ലെ സെക്ഷന്‍ 8 (1) (g വിവരാവകാശനിയമ പ്രകാരം പൊതുജനത്തിന്‍റെ സ്വത്തിന് ഭീഷണിയാകുന്ന അന്വേഷണങ്ങള്‍ നിഷേധിക്കാം എന്നും മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നവംബര്‍ 9 നും 19 നും ഇടയില്‍ റിസര്‍വ് ബാങ്ക് അച്ചടിച്ച 10, 20, 50, 100, 500, 2000 രൂപ നോട്ടുകളുടെ വിശദാംശങ്ങളായിരുന്നു അനില്‍ ചോദ്യത്തില്‍ തേടിയിരുന്നത്.

റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ ദുരൂഹതയുണ്ടെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍ചെയര്‍മാനായിരുന്ന മാരി ശശിധര്‍ റെഡ്ഡി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

റിസര്‍വ് ബാങ്ക് മറുപടി തരാതെ മനപ്പൂര്‍വ്വമായി ഒഴിഞ്ഞു മാറുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പുതിയ കറന്‍സി എത്രമാത്രം ഒഴുക്കിയിട്ടുണ്ട്‌ എന്ന് മറച്ചുവയ്ക്കാനാണ് ഈ ശ്രമം എന്നും റെഡ്ഡി പറഞ്ഞു.

നോട്ട് നിരോധനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊതുജനത്തില്‍ നിന്നും റിസര്‍വ് ബാങ്ക് മറച്ചു വയ്ക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

നോട്ട് നിരോധനത്തിലെക്കെത്താനുള്ള തീരുമാനം,ഇത് നടപ്പിലാക്കിയ രീതി, ഇതിനായി എടുത്തിരുന്ന മുന്‍കരുതലുകള്‍ എന്നിവയെല്ലാം റിസര്‍വ് ബാങ്ക് പൂര്‍ണ്ണമായും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.