നോട്ട് അസാധുവാക്കുന്ന തീരുമാനം ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ലെന്നു റിസര്‍വ് ബാങ്ക്

ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി പര്‍വീന്ദര്‍ സിങ് പറഞ്ഞു.

നോട്ട് അസാധുവാക്കുന്ന തീരുമാനം ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ലെന്നു റിസര്‍വ് ബാങ്ക്

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ റിസര്‍വ് ബാങ്ക് വീണ്ടും സത്യങ്ങള്‍ മറച്ചുവയ്ക്കുന്നു. നോട്ട് നിരോധന തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ അഭിപ്രായം ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ല എന്ന മറുപടിയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്.

ജലന്ധറില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്‌നയുടെ വിവരാവകാശ പ്രകാരമുള്ള അപേക്ഷയാണ് റിസര്‍വ് ബാങ്ക് തള്ളിയത്. ചോദ്യം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ആര്‍ബിഐ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി പര്‍വീന്ദര്‍ സിങ് പറഞ്ഞു.

ഇക്കാര്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച അപേക്ഷയും നേരത്തേ നിരസിച്ചിരുന്നു. നബംബര്‍ എട്ടിന് തിടുക്കത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

Read More >>