എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവ്; ദിവസം പതിനായിരം രൂപ പിന്‍വലിക്കാം

ഒരു ദിവസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി നിലവില്‍ 4500 രൂപയാണ്. ഇനി മുതല്‍ പതിനായിരം രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവ്; ദിവസം പതിനായിരം രൂപ പിന്‍വലിക്കാം

എടിഎമ്മില്‍ നിന്നും ഇനി പതിനായിരം രൂപ വരെ പിന്‍വലിക്കാം. നിലവില്‍ ദിവസം പിന്‍വലിക്കാവുന്ന 4500 രൂപയെന്ന പരിധിയിലാണ് റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തിയത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24000 രൂപ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല.

കറന്റ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ എടുക്കാമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. 50000 രൂപയാണ് നിലവില്‍ കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി. നിലവില്‍ തുടരുന്ന മറ്റ് നിയന്ത്രങ്ങളില്‍ റിസര്‍വ്വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

Read More >>