9.2 ലക്ഷം കോടിയുടെ പുതിയ നോട്ടുകളിറക്കി; പ്രതിസന്ധി എന്നുതീരുമെന്നു പറയാനാവില്ല: റിസർവ്വ് ബാങ്ക് ഗവർണർ

ഏകദേശം 15.4 ലക്ഷം കോടിയുടെ 500, 1000 രൂപ നോട്ടുകൾ തിരിച്ചെടുത്തുവെന്ന് ഉർജിത് പട്ടേൽ പാർലമെന്ററി സമിതിയെ അറിയിച്ചു. എത്ര രൂപയുടെ നിരോധിച്ച നോട്ടുകൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമായി തിരിച്ചെത്തിയെന്ന് പട്ടേൽ പറഞ്ഞില്ല. പണപ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്ന് പറയാനും പട്ടേലിനായില്ല.

9.2 ലക്ഷം കോടിയുടെ പുതിയ നോട്ടുകളിറക്കി; പ്രതിസന്ധി എന്നുതീരുമെന്നു പറയാനാവില്ല: റിസർവ്വ് ബാങ്ക് ഗവർണർ

നോട്ട് നിരോധനത്തിന്റെ ആഘാതത്തിൽപ്പെട്ട ബാങ്കിങ് മേഖലയെ സഹായിക്കാൻ റിസർവ്വ് ബാങ്ക് 9.2 ലക്ഷം കോടി രൂപയ്ക്കുള്ള പുതിയ നോട്ടുകൾ ഇറക്കിയെന്ന് ആർ ബി ഐ ഗവർണർ ഉർജിത് പട്ടേൽ പാർലമെന്ററി സമിതിയെ അറിയിച്ചു. നോട്ടു നിരോധനത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് ഉർജിത് പട്ടേൽ പാർലമെന്റ് സമിതിയ്ക്ക് മുമ്പാകെ ഹാജരായത്.

ഏകദേശം 15.4 ലക്ഷം കോടിയുടെ 500, 1000 രൂപ നോട്ടുകൾ തിരിച്ചെടുത്തതായി ആർ ബി ഐ ഗവർണർ പാർലമെന്റ് സമിതിയെ അറിയിച്ചതെന്നാണു വിവരം. എന്നാൽ, എത്ര രൂപയുടെ നിരോധിച്ച നോട്ടുകൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമായി തിരിച്ചെത്തിയെന്നു വ്യക്തമാക്കാൻ പട്ടേലിന് കഴിഞ്ഞില്ല. പണപ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്നു പറയാനും പട്ടേലിനായില്ല.

അടുത്ത പാർലമെന്റ് സെഷനിൽ പട്ടേലിന് വീണ്ടും സമിതിയുടെ ചോദ്യങ്ങളെ നേരിടേണ്ടി വരും.