ദേശീയ ഗാനം ആലപിച്ചപ്പോള്‍ ച്യുവിംഗ് ഗം ചവച്ചു നിന്നു എന്ന് ഇന്ത്യന്‍ താരത്തിനെതിരെ വിമര്‍ശനം

കശ്മീര്‍ സ്വദേശിയായ പര്‍വേസ് റസൂല്‍ രണ്ടരവര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.

ദേശീയ ഗാനം ആലപിച്ചപ്പോള്‍  ച്യുവിംഗ് ഗം ചവച്ചു നിന്നു എന്ന് ഇന്ത്യന്‍ താരത്തിനെതിരെ വിമര്‍ശനം

കാണ്‍പൂര്‍: ദേശീയ ഗാനം ആലപിച്ചപ്പോള്‍ ച്യുവിംഗ് ഗം ചവച്ചു നിന്നു എന്ന ആക്ഷേപം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ശക്തമാകുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പര്‍വേസ് റസൂലിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ടീമായി ഗ്രൗണ്ടില്‍ ലൈന്‍അപ്പ് ചെയ്തു നിന്നപ്പോഴാണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടായത്.

ദേശീയ ഗാനം ആലപിക്കപ്പെട്ടപ്പോള്‍ എല്ലാ താരങ്ങളും അറ്റന്‍ഷനായി നില്‍ക്കുന്നതായി ഷൂട്ട്‌ ചെയ്ത വീഡിയോയില്‍ അലക്ഷ്യമായ ഭാവത്തോടെ ചുണ്ടുകളനക്കുന്ന പര്‍വേസിനെ കാണാം. ദേശീയ ഗാനത്തോടുള്ള അനാദരവാണിത് എന്നാണ് വിമര്‍ശകരുടെ വാദം.


വിമര്‍ശനങ്ങളോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കശ്മീര്‍ സ്വദേശിയായ പര്‍വേസ് റസൂല്‍ രണ്ടരവര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. 2014ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു റസൂല്‍ അവസാനമായി ഇന്ത്യക്ക് കളിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരം തന്നെ റസൂലിനെ വിവാദക്കുരുക്കിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത റസൂല്‍ ബൗളിംഗില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.