റേഷന്‍ പ്രതിസന്ധി: ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനം

കേന്ദ്രം നിലപാടു കടുപ്പിച്ചതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് മാര്‍ച്ച് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. റേഷന്‍ പ്രശ്‌നത്തിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

റേഷന്‍ പ്രതിസന്ധി: ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയില്‍ കേന്ദ്രം അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ എകെജി സെന്ററില്‍ ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

കേന്ദ്രം നിലപാടു കടുപ്പിച്ചതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് മാര്‍ച്ച് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. റേഷന്‍ പ്രശ്‌നത്തിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതാണ് റേഷന്‍ പ്രതിസന്ധിയെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Read More >>