രാജീവ് ഗാന്ധി ഹൈഡ്രജൻ ബോംബ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു: സിഐഎ വെളിപ്പെടുത്തൽ

ഇന്ദിരാ ഗാന്ധി പരീക്ഷിച്ച ഹൈഡ്രജൻ ബോംബിനേക്കാൾ 11 മടങ്ങ് ശക്തിയുള്ളതായിരുന്നു രാജീവ് ഗാന്ധിയുടേത്. ആ സമയത്ത് ആണവ സാങ്കേതികവിദ്യയിൽ പാകിസ്ഥാനേക്കാൾ ഏറെ മുന്നിലായിരുന്നു ഇന്ത്യ.

രാജീവ് ഗാന്ധി ഹൈഡ്രജൻ ബോംബ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു: സിഐഎ വെളിപ്പെടുത്തൽ

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ 1985 ഇൽ ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാൻ തയ്യാറെടുത്തിരുന്നെന്ന് വെളിപ്പെടുത്തൽ. പാകിസ്ഥാൻ തുടർന്നു കൊണ്ടിരുന്ന ന്യൂക്ലിയർ പദ്ധതികൾക്ക് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ നീക്കം. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി ആയ സിഐഎയുടെ രേഖകളാണ് ഈ വിവരം പുറത്തു വിട്ടത്.

എൺപതുകളിലെ ഇന്ത്യയുടെ ആണവായുധശക്തിയേയും പാകിസ്ഥാനുമായുള്ള വൈര്യത്തേയും കുറിച്ചുള്ള 930, 000 രേഖകൾ സി ഐ എയുടെ കൈവശം ഉണ്ട്. എന്നാൽ അക്കാലത്ത് ഡൽഹിയുടെ നീക്കങ്ങൾ പരമരഹസ്യമായി സൂക്ഷിച്ചിരുന്നതിനാൽ വിവരങ്ങൾ ശേഖരിക്കുക ബുദ്ധിമുട്ടായിരുന്നെന്നും സി ഐ എ പറയുന്നു.


ഇന്ദിരാ ഗാന്ധി പരീക്ഷിച്ച ഹൈഡ്രജൻ ബോംബിനേക്കാൾ 11 മടങ്ങ് ശക്തിയുള്ളതായിരുന്നു രാജീവ് ഗാന്ധിയുടേത്. ആ സമയത്ത് ആണവ സാങ്കേതികവിദ്യയിൽ പാകിസ്ഥാനേക്കാൾ ഏറെ മുന്നിലായിരുന്നു ഇന്ത്യ.

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ 36 ശാസ്ത്രജ്ഞർ അടങ്ങിയ സംഘം ആയിരുന്നു ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനു പിന്നിൽ. എന്നാൽ അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങൾ വഷളാകുമെന്നതു കാരണം പാകിസ്ഥാനെതിരെ ആണവായുധം ഉപയോഗിക്കാൻ ഇന്ത്യ മടിച്ചിരുന്നെന്നും സി ഐ എ അനുമാനിക്കുന്നു. പാകിസ്ഥാനേക്കാൾ ചൈനയെയായിരുന്നു ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായി കരുതിയിരുന്നത്.

അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ തങ്ങളുടെ ദൂതനെ അയച്ച് ഇന്ത്യയുടെ നീക്കം തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യ അത് സ്വാഗതം ചെയ്തില്ലെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അക്കാലത്ത് പാകിസ്ഥാൻ യു എസ്സുമായി അടുപ്പം സൂക്ഷിച്ചിരുന്നു. ഇന്ത്യയ്ക്ക് അടുപ്പം സോവിയറ്റ് യൂണിയനുമായിട്ടായിരുന്നു.

എന്തായാലും പരീക്ഷണങ്ങളുമായി രാജീവ് ഗാന്ധി അധികം മുന്നോട്ടു പോയില്ല. പിന്നീട് 1998 ലാണ് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരികുമ്പോൾ ഇന്ത്യ ആണവപരീക്ഷണം നടത്തിയത്.

Read More >>