റെയില്‍വേ യാത്രികരുടെ പരാതികള്‍ പരിഹരിക്കാന്‍ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ വരുന്നു

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലായിരിക്കും ക്യാപ്റ്റന്‍മാരെ നിയമിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ മെയില്‍ എന്നീ ട്രെയിനുകളിലാണ് ആദ്യമായി ക്യാപ്റ്റന്‍മാരുടെ സേവനം ലഭ്യമാകുക.

റെയില്‍വേ യാത്രികരുടെ പരാതികള്‍ പരിഹരിക്കാന്‍ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ വരുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ പരാതി പരിഹാരിക്കാനായി ട്രെയിന്‍ ക്യാപ്റ്റന്‍മാരെ നിയോഗിക്കാന്‍ റെയില്‍വേ തീരുമാനം. ദക്ഷിണ റെയില്‍വേയാണ് ട്രെയിനുകളില്‍ ക്യാപ്റ്റന്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍മാരാണ് ക്യാപ്റ്റന്‍മാരായി എത്തുന്നത്.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലായിരിക്കും ക്യാപ്റ്റന്‍മാരെ നിയമിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍- ചെന്നെ സെന്‍ട്രല്‍ മെയില്‍ എന്നീ ട്രെയിനുകളിലാണ് ആദ്യമായി ക്യാപ്റ്റന്‍മാരുടെ സേവനം ലഭ്യമാകുക.

യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പരാതികള്‍ സ്വീകരിക്കുകയും അവയ്ക്കാവശ്യമായ പരിഹാരനടപടികള്‍ കൈക്കൊള്ളുകയുമാണ് ട്രെയിന്‍ ക്യാപ്റ്റന്‍മാരുടെ ചുമതല. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനും കൈമാറ്റം ചെയ്യാനും ഇവരുടെ കൈവശം ട്രെയിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടേയും മൊബൈല്‍ നമ്പറുകളുണ്ടാവും.

Read More >>