പ്രിയ ബിജെപി, പേടിക്കണ്ട ട്ടോ: രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് കോൺഗ്രസ്സിന്റെ ചിഹ്നം തിരിച്ചെടുക്കണമെന്നും രാഹുലിനെ തെരഞ്ഞെടുപ്പിൽ നിന്നും അയോഗ്യനാക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിനെ പരിഹസിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

പ്രിയ ബിജെപി, പേടിക്കണ്ട ട്ടോ: രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ബിജെപി യെ പരിഹസിക്കുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ ഒരു സമ്മേളനത്തിൽ കൈപ്പത്തി ചിഹ്നത്തിനെ ദൈവങ്ങളുമായി ചേർത്ത് പ്രസംഗിച്ചതിന്റെ പേരിൽ രാഹുലിനെതിരെ ബിജെപി  തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുത്തതിന്റെ പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ് പരിഹാസം.
ദൈവങ്ങളുടേയും സന്യാസിമാരുടേയും ചിത്രങ്ങളിൽ കോൺഗ്രസ്സിന്റെ ചിഹ്നം കാണാൻ കഴിയുന്നുവെന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പ്രസംഗമാണതെന്ന് അന്നേ ബിജെപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് കോൺഗ്രസ്സിന്റെ ചിഹ്നം തിരിച്ചെടുക്കണമെന്നും രാഹുലിനെ തെരഞ്ഞെടുപ്പിൽ നിന്നും അയോഗ്യനാക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ പ്രധാന പടക്കളമായ ഉത്തർ പ്രദേശിൽ രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവും തമ്മിൽ കൈകോർത്തത് ബിജെപിയ്ക്ക് വലിയ തലവേദനയായിട്ടുണ്ട്.

എന്തായാലും, പുതിയ വാഗ്വാദങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും രാഹുലിന്റെ പുതിയ ‘പേടി’പ്പിക്കാത്ത ട്വീറ്റ്.

Read More >>