യു.പി.യിൽ മോദിയെ തടുക്കാൻ അഖിലേഷ്-രാഹുൽ യുവരക്തം

പൊതുവായ താൽപര്യങ്ങളെ മുൻ നിർത്തി പരസ്പര സഹകരണത്തോടെ ഉത്തർ പ്രദേശിൽ മൽസരത്തിനിറങ്ങാനാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും തീരുമാനിക്കുന്നത്. ഉൾപ്പാർട്ടി തർക്കങ്ങൾ തൽക്കാലം മറക്കാനാണ് ധാരണ

യു.പി.യിൽ മോദിയെ തടുക്കാൻ അഖിലേഷ്-രാഹുൽ യുവരക്തം

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ധാരണയായി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും   പ്രചാരണത്തിനായി ഒന്നിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്.

പാർട്ടിയുടെ നിയന്ത്രണം അഖിലേഷിനു ലഭിക്കുമോ എന്നതിൽ വ്യക്തത വരാത്തതുകൊണ്ടാണ് കോൺഗ്രസ്സുമായുള്ള സഖ്യം പ്രഖ്യാപിക്കാൻ വൈകുന്നത്. സൈക്കിൾ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശത്തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലായതും തീരുമാനം വൈകിപ്പിക്കുന്നുണ്ട്.

കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് ഇരു  പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തതോടെ സമാജ് വാദി-കോൺഗ്രസ്സ് സഖ്യത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമായി. യുവനേതാക്കളെ മുന്നിൽ നിർത്താനായി താൻ മാറി നിൽക്കാമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. ഇരുകൂട്ടരും അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി തയ്യാറാകുന്നതായാണ് കാണുന്നത്.

Read More >>