രാഹുല്‍ ദ്രാവിഡ് ഓണററി ഡോക്ടറേറ്റ് നിരസിച്ചു; ഗവേഷണം നടത്തി ബിരുദം നേടിക്കൊള്ളാമെന്നു ദ്രാവിഡ്

തന്റെ സ്വപ്‌നം കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് സ്വന്തമാക്കുകയാണെന്നു വ്യക്തമാക്കിയാണ് ദ്രാവിഡ് ബിരുദം നിരസിച്ചത്.

രാഹുല്‍ ദ്രാവിഡ് ഓണററി ഡോക്ടറേറ്റ് നിരസിച്ചു; ഗവേഷണം നടത്തി ബിരുദം നേടിക്കൊള്ളാമെന്നു ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ബംഗളുരു സര്‍വകലാശാലയുടെ ഹോണററി ബിരുദം നിരസിച്ചു. തന്റെ സ്വപ്‌നം ഗവേഷണം നടത്തി ഡോക്ടറേറ്റ് സ്വന്തമാക്കുകയാണെന്നും കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയാണ് ദ്രാവിഡ് ബിരുദം നിരസിച്ചത്.

രാഹുലിന്റെ ആവശ്യം അംഗീകരിക്കുന്നതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ദ്രാവിഡ് ഉള്‍പ്പെടെ മൂന്ന് പേരുകളാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍വകലാശാല അയച്ചത്.

ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകള്‍ സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More >>