'രാംലീല'യില്‍ അമ്മ -മകന്‍ രാഷ്ട്രീയവുമായി ദിലീപും രാധികാ ശരത്കുമാറും ഒരുമിക്കുന്നു

ദിലീപിനൊപ്പം സലിംകുമാര്‍ ചിത്രത്തില്‍ ഉടനീളം ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ലയണ്‍ എന്ന ചലച്ചിത്രത്തിന് ശേഷം ദിലീപിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്  അരുണ്‍ ഗോപിയുടെ പുതിയ ചിത്രമായ രാംലീലയില്‍. ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി അഭിനയിക്കുന്നത് രാധികാ ശരത്കുമാറാണ്. രാഷ്ട്രീയകാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന സഖാവ് രാഗിണിയെന്ന ശക്തമായ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് രാധിക ശരത് കുമാര്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ദിലീപ് എം ല്‍ എയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.


പാലക്കാട്, എറണാകുളം ഭാഗങ്ങളില്‍ ചിത്രീകരണം പുര്‍ത്തിയായി. അമ്മ മകന്‍ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം. പ്രഗ്യ മാര്‍ട്ടിന്‍, മുകേഷ്, സലിംകുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, കലാഭന്‍ ഷാജോന്‍ തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പോള്‍ ദേവസി എന്ന ഡി വൈ എസ് പി യുടെ വേഷമാണ് മുകേഷിന്റേത്. ചിത്രത്തില്‍ സലിംകുമാര്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീപ്- സലിംകുമാര്‍ ഹാസ്യ കൂട്ടുകെട്ട് പ്രേക്ഷകര്‍ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദിലീപിനൊപ്പം സലിംകുമാര്‍ ചിത്രത്തില്‍ ഉടനീളം ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗോവ, മാലദ്വീപ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ ഉണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.