സോഷ്യല്‍ മീഡിയയില്‍ കുടുംബകാര്യങ്ങള്‍ പ്രചരിപ്പിച്ചു; ഭാര്യയെ കൊന്ന് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ഭാര്യ കൂടുതല്‍ സമയം ചെലവിട്ടതും കുടുംബകാര്യങ്ങള്‍ കൂടുതലായി ഷെയര്‍ ചെയ്തതുമാണ് 34കാരനായ രാകേഷിനെ പ്രകോപിതനാക്കിയത്

സോഷ്യല്‍ മീഡിയയില്‍ കുടുംബകാര്യങ്ങള്‍ പ്രചരിപ്പിച്ചു; ഭാര്യയെ കൊന്ന് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിലും ഇരുവരുടേയും കുടുംബജീവിതത്തിലെ കാര്യങ്ങള്‍ ഷെയര്‍ ചെയ്തതിലും പ്രകോപിതനായ ഐടി ജോലിക്കാരന്‍ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. പുനെ സ്വദേശി രാകേഷ് ഗാംഗ്ദുരെ (34) ആണ് ഭാര്യ സൊണാലിയെ (28) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സൊണാലി വളരെയേറെ സമയം ചെലവഴിക്കുന്നതില്‍ രാകേഷ് അസ്വസ്ഥനായിരുന്നെന്നും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഫാമിലി പ്ലാനിംഗ് അടക്കമുള്ള ഇരുവര്‍ക്കുമിടയിലെ കാര്യങ്ങള്‍ സൊണാലി ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നതില്‍ രാകേഷ് അസ്വസ്ഥനായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നതായി പോലീസ് പിടിഐയോട് പറഞ്ഞു.


ബുധനാഴ്ച സൊണാലിയുടെ സഹോദരന്‍മാരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ മകളെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടാകാതെ വന്നതിനാല്‍ സൊണാലിയുടെ അമ്മയാണ് സഹോദരിയുടെ വീട്ടിലേക്ക് ഇവരെ അയച്ചത്. രാകേഷിനെ തൂങ്ങിയ നിലയിലും സൊണാലിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എംബിഎ ബിരുദധാരിയായ രാകേഷ് ഈയിടെ ജോലി രാജിവെച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് സൊണാലി.

Read More >>