മുസ്ലീം വനിതകള്‍ക്കു ഡോക്ടറുടെ ബോധവത്കരണ ക്ലാസ്; ഇടയില്‍ ഒരു മറയും

പള്‍സ് പോളിയോ വാക്‌സിനോടു വിമുഖത കാട്ടുന്ന നീലേശ്വരം കരുവാച്ചേരിയിലെ മുസ്ലീം വനിതകള്‍ക്കായി നടത്തിയ ബോധവത്കരണ ക്ലാസാണ് മറകെട്ടി നടത്തി വിവാദത്തിലായത്. ക്ലാസ് എടുക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമാല്‍ അഹമ്മദിനും സദസ്സിലിരുന്ന വനിതകള്‍ക്കും ഇടയിലാണു തുണികൊണ്ടു മറ തീര്‍ത്തത്.

മുസ്ലീം വനിതകള്‍ക്കു ഡോക്ടറുടെ ബോധവത്കരണ ക്ലാസ്; ഇടയില്‍ ഒരു മറയും

പോളിയോ വാക്‌സിനേഷനോടു വിമുഖത നിലനില്‍ക്കുന്ന മുസ്ലീം വനിതകള്‍ക്കു ഡോക്ടറുടെ ബോധവത്കരണ ക്ലാസ്. ഡോക്ടര്‍ക്ക് കേള്‍വിക്കാരെ കാണാതിരിക്കാന്‍ ഇടയില്‍ ഒരുമറയും. നീലേശ്വരം കരുവാച്ചേരിയില്‍ മുസ്ലീം വനിതകള്‍ക്കായി നടത്തിയ പള്‍സ് പോളിയോ ബോധവത്കരണ ക്ലാസാണ് സോഷ്യല്‍മീഡിയയില്‍ തകര്‍ത്തുപിടിച്ചു വിമര്‍ശനവിധേയമാകുന്നത്.

പള്‍സ് പോളിയോ വാക്‌സിനോടു വിമുഖത കാട്ടുന്ന നീലേശ്വരം കരുവാച്ചേരിയിലെ മുസ്ലീം വനിതകള്‍ക്കായി നടത്തിയ ബോധവത്കരണ ക്ലാസാണ് മറകെട്ടി നടത്തി വിവാദത്തിലായത്. ക്ലാസ് എടുക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമാല്‍ അഹമ്മദിനും സദസ്സിലിരുന്ന വനിതകള്‍ക്കും ഇടയിലാണു തുണികൊണ്ടു മറ തീര്‍ത്തത്.

മറകെട്ടി ബോധവത്കരണ ക്ലാസ് നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയാണ് ഉയരുന്നത്. പരിപാടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി മറകെട്ടിയ സംഭവത്തിന്റെ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ചയാണ് 2017 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു ബോധവത്കരണം.

Read More >>