വീണ്ടും 'പോക്കിരിരാജ' വരുന്നു; പുലിമുരുകന്‍ ടീം ഇനി മമ്മൂട്ടിക്കൊപ്പം

രാജ 2 എന്നാണ് ചിത്രത്തിനു ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. പുലിമുരുകനു വേണ്ടി തൂലിക ചലിപ്പിച്ച ഉദയകൃഷ്ണ രാജ 2വിനു വേണ്ടിയും തിരക്കഥയെഴുതും. പോക്കിരിരാജയ്ക്കു തിരക്കഥയൊരുകക്കിയത് ഉദയകൃഷ്ണനും സിബി കെ തോമസും കൂടി ചേര്‍ന്നായിരുന്നു.

വീണ്ടും

മലയാള ചലച്ചിത്ര ചരിരതത്തില്‍ വന്‍ വിജയം നേടിയ പുലിമുരുകന്‍ ടീം വീണ്ടുമെത്തുന്നു. പക്ഷേ ഇത്തവണ നായകന്‍ മോഹന്‍ലാലല്ല. മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ഹിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായാണ് സംവിധായകന്‍ വൈശാഖും കൂട്ടരും എത്തുന്നത്.

രാജ 2 എന്നാണ് ചിത്രത്തിനു ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. പുലിമുരുകനു വേണ്ടി തൂലിക ചലിപ്പിച്ച ഉദയകൃഷ്ണ രാജ 2വിനു വേണ്ടിയും തിരക്കഥയെഴുതും. പോക്കിരിരാജയ്ക്കു തിരക്കഥയൊരുകക്കിയത് ഉദയകൃഷ്ണനും സിബി കെ തോമസും കൂടി ചേര്‍ന്നായിരുന്നു.

വന്‍ ബജറ്റില്‍ ഒരുക്കുന്ന രാജ 2 ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പോക്കിരിരാജയും പുലിമുരുകനും നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളകുപാടമാണ്.