രോഹിത് വെമൂല അനുസ്മരണം: പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു; സംഘര്‍ഷം

കോളേജിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും എന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്നു ക്യാമ്പസില്‍ രോഹിത് വെമൂലയുടെ മരണത്തിനു നീതി തേടി പ്രതിഷേധസമരം നടന്നത്.

രോഹിത് വെമൂല അനുസ്മരണം: പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു; സംഘര്‍ഷം

രോഹിത് വെമൂലയുടെ അനുസ്മരണാര്‍ത്ഥം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് പുറത്തേക്കും അകത്തേക്കും കടക്കാന്‍ കഴിയാത്ത വിധം ക്യാമ്പസ് ഗേറ്റ് അടച്ചിട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

രോഹിത് വെമൂല എന്ന ദളിത വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്റെ ഒരു വര്‍ഷം തികയുന്ന ദിനം, രക്തസാക്ഷി ദിനമായ ഷഹാദത്ത് ദിനമായി ഇന്നു പ്രതിഷേധക്കാര്‍ ആചരിക്കുകയായിരുന്നുരാവിലെ കോളേജ് ക്യാമ്പസില്‍ ആരംഭിച്ച പ്രതിഷേധം വൈകുന്നേരം വരെ സമാധാനപരമായി നീങ്ങിയിരുന്നു. വൈ

കുന്നേരം നാലരയോടെ ക്യാമ്പസ് ഗേറ്റിനരികിലെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് രംഗം അസ്വസ്ഥതയിലേക്ക് നീങ്ങിയത്. പൊലീസ് ഇവരെ അകത്തേക്കു കടത്തിവിടുന്നതില്‍ നിന്നും തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി.


ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നില്ല പുതിയതായി എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് ആരോപിച്ചു സെക്യൂരിറ്റി ജീവനക്കാര്‍ കോളേജ് ഗേറ്റ് അടയ്ക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വാക്കുത്തര്‍ക്കത്തിലേക്ക് നീങ്ങി.


പ്രതിഷേധക്കാരെ അകത്തേക്കും പുറത്തേയ്ക്കും കടന്നുപോകാന്‍ അനുവദിക്കാതെ തങ്ങളുടെ പ്രതിഷേധം ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി ആരോപിച്ചു സമരക്കാരും രംഗത്തെത്തി. ബാരിക്കേഡുകള്‍ തകര്‍ത്തും അവര്‍ ക്യാമ്പസിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമം നടത്തി.


സര്‍വ്വകലാശാലയിലെ ക്ലാസുകള്‍ക്കു തടസ്സം സൃഷ്ടിക്കരുതെന്നും പുറത്തു നിന്നുള്ള സമരക്കാരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുകയില്ല എന്നും തങ്ങള്‍ സമരക്കാരെ അറിയിച്ചിരുന്നതായി സര്‍വ്വകാലാശാല അധികൃതര്‍ പറയുന്നു.


രാവിലെ മുതല്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ചു മാത്രമാണ് ക്യാമ്പസിലേക്ക് ആളുകളെ കടത്തി വിട്ടിരുന്നത്. പുറത്തു നിന്നുള്ള ആര്‍ക്കും - മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പോലും - ക്യാമ്പസിലേക്കു പ്രവേശിക്കാന്‍ അനുമതി നല്‍കില്ല എന്ന നിലപാടാണു സര്‍വ്വകലാശാലാ അധികൃതര്‍ സ്വീകരിച്ചത്.


കോളേജിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും എന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്നു ക്യാമ്പസില്‍ രോഹിത് വെമൂലയുടെ മരണത്തിനു നീതി തേടി പ്രതിഷേധസമരം നടന്നത്.


രോഹിത്തിന്റെ അമ്മ രാധിക പ്രതിഷേധസമരത്തിന് എത്തുമെന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ക്യാമ്പസില്‍ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നില്ല.

Read More >>