അമേരിക്കയുടെ മാറ്റം ഇവിടെത്തുടങ്ങുന്നുവെന്നു ട്രംപ്; പിന്നാലെ തെരുവില്‍ അടിച്ചമര്‍ത്തല്‍

സത്യപ്രതിജ്ഞ നടക്കുന്ന വേളയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ രണ്ടു ലക്ഷത്തോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധവുമായി തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ക്കു പരുക്കേറ്റു. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. 217പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ മാറ്റം ഇവിടെത്തുടങ്ങുന്നുവെന്നു ട്രംപ്; പിന്നാലെ തെരുവില്‍ അടിച്ചമര്‍ത്തല്‍

അമേരിക്കയുടെ 45മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന വേളയില്‍ തെരുവില്‍ പ്രതിഷേധക്കൊടുങ്കാറ്റ്. ദേശീയവികാരമുയര്‍ത്തിയുള്ള സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പ്രതിഷേധിച്ച ജനക്കൂട്ടത്തെ തെരുവില്‍ അടിച്ചമര്‍ത്തുന്ന കാഴ്ചയ്ക്കും അമേരിക്ക വേദിയായി. ജനക്കൂട്ടം അമേരിക്കയുടെ ദേശീയപതാക കത്തിച്ചുകൊണ്ടാണ് ട്രംപിനെതിരെ പ്രതിഷേധിച്ചത്.

ക്യാപിറ്റോള്‍ ഹില്ലില്‍ റിപബ്ലിക്കന്മാര്‍ക്കും മുന്‍ പ്രസിഡന്റുമാരുടെയും ഇതരരാഷ്ട്ര തലവന്മാരുടെയും മുന്നില്‍ 45ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞചെയ്തപ്പോള്‍ പുറത്തു പൊലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന തിരക്കിലായിരുന്നു. പ്രതിഷേധിച്ചവര്‍ശക്കതിരെ പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രെയും പ്രയോഗിച്ചു. വാഷിങ്ടണ്‍ ഡിസിയിലും അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.
ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ പ്രതിഷേധിച്ച് യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കാപിറ്റോള്‍ ഹാളില്‍ ഒരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും, മുസ്ലിം വിരുദ്ധ നിലപാടുമാണു പ്രതിഷേധങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സത്യപ്രതിജ്ഞ നടക്കുന്ന വേളയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ രണ്ടു ലക്ഷത്തോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധവുമായി തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ക്കു പരുക്കേറ്റു. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. 217പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സത്യപ്രതിജ്ഞ നടക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പ്രക്ഷോഭം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു. ഫ്രാങ്കിലിന്‍ സ്വകയറിലെ കടകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് ഇവിടെ പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.