നെഹ്രു കോളെജിലെ ജിഷ്ണുവിന്റെ മരണം: നാടിളകി; ഒന്നിച്ചു സമരത്തിന് ജന്മനാട്ടിലെ പാര്‍ട്ടികള്‍

നാദാപുരം വളയം ഗ്രാമവാസികളാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ഭാവി വാഗ്‌ദാനമായിരുന്ന വിദ്യാർത്ഥിക്ക് വേണ്ടി സമര രംഗത്തിറങ്ങുന്നത്.

നെഹ്രു കോളെജിലെ ജിഷ്ണുവിന്റെ മരണം: നാടിളകി; ഒന്നിച്ചു സമരത്തിന് ജന്മനാട്ടിലെ പാര്‍ട്ടികള്‍

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാർത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ നീതി ലഭിക്കും വരെ പോരാടുമെന്ന തീരുമാനവുമായി നാട്ടുകാർ. നാദാപുരം വളയം ഗ്രാമവാസികളാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ഭാവി വാഗ്‌ദാനമായിരുന്ന വിദ്യാർത്ഥിക്ക് വേണ്ടി സമര രംഗത്തിറങ്ങുന്നത്.

ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ മാനേജ്‌മെന്റ് ശ്രമം നടത്തുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അകലെയുള്ള ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദുരൂഹമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.


[caption id="attachment_72351" align="aligncenter" width="640"] കോളെജിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധം[/caption]

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ മാനേജ്‌മെന്റിന്റെ ആളുകളാണെന്ന് രാഷ്ട്രീയപ്രവർത്തകനും വളയം സ്വദേശിയുമായ എൻപി അശോകൻ നാരദാ ന്യൂസിനോട് പറഞ്ഞു. അവിടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിരുന്നുവെങ്കിൽ ഇതൊരു സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ട് വന്നേനെ. പോലീസും മാനേജ്‌മെന്റിന്റെ ആളുകളാണ്. നാട്ടുകാർ കൃത്യമായ ഇടപെടൽ നടത്തിയതുകൊണ്ടാണ് പോസ്റ്റുമോർട്ടം നടപടികൾ തൃശൂരിലേക്ക് മാറ്റാനായതെന്നും അശോകൻ നാരദാ ന്യൂസിനോട് പറഞ്ഞു.

https://www.youtube.com/watch?v=8z-Drot4BHc&feature=youtu.beഇപ്പോൾ അടച്ചിട്ടിരിക്കുന്ന കോളെജ് തുറന്നാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ കോളേജിന് മുന്നിൽ സമരം ആരംഭിക്കും. നീതി ലഭിക്കുംവരെ പോരാട്ടം തുടരാനാണ് നാട്ടുകാരുടെ തീരുമാനമെന്നും അശോകൻ നാരദാ ന്യൂസിനോട് വ്യക്തമാക്കി.​

Read More >>