ചൈനയെ കാലുകുത്തിക്കില്ല; ശ്രീലങ്കന്‍ തുറമുഖം ചൈനീസ് കമ്പനിക്കു പാട്ടത്തിനു കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം പടരുന്നു

ബുദ്ധസന്യാസിമാരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് നടപടിയില്‍ 21 പേര്‍ക്ക് പരുക്കേറ്റതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പരിക്കേറ്റവരുടെ കാര്യത്തില്‍ വ്യക്തമായ കണക്കുകളല്ല പുറത്തുവിട്ടിരിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷം ആരോപിക്കുന്നു.

ചൈനയെ കാലുകുത്തിക്കില്ല; ശ്രീലങ്കന്‍ തുറമുഖം ചൈനീസ് കമ്പനിക്കു പാട്ടത്തിനു കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം പടരുന്നു

ശ്രീലങ്കയില്‍ ചൈനീസ് വിരുദ്ധ പ്രക്ഷോഭം പടരുന്നു. ഹംബണ്‍ട്ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനീസ് കമ്പനിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭമുയരുന്നത്. ചൈനീസ് കമ്പനിക്കു ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പതിനായിരക്കണക്കിനു പേരാണ് തെരുവിലിറങ്ങിയത്.

ബുദ്ധസന്യാസിമാരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് നടപടിയില്‍ 21 പേര്‍ക്ക് പരുക്കേറ്റതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പരിക്കേറ്റവരുടെ കാര്യത്തില്‍ വ്യക്തമായ കണക്കുകളല്ല പുറത്തുവിട്ടിരിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷം ആരോപിക്കുന്നു.
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അവസാനിച്ചശേഷം വന്‍ നിക്ഷേപമാണ് ചൈനീസ് കമ്പനികള്‍ നടത്തുന്നത്. 88 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ചൈനീസ് കമ്പനിക്ക് ഫാക്ടറി നിര്‍മിക്കാന്‍ തുറമുഖം വിട്ടുനല്‍കുന്നത്. ശ്രീലങ്കയില്‍ പശ്ചാത്തല വികസനരംഗത്തെ ചൈനയുടെ പുത്തന്‍ നിക്ഷേപ പദ്ധതിയാണിത്. എന്നാല്‍ ശ്രീലങ്കയെ ഒരു ചൈനീസ് കോളനിയാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും, എന്തു വിലകൊടുത്തും ഈ നീക്കം തടയുമെന്നും ശ്രീലങ്കന്‍ എംപിയും പ്രക്ഷോഭ നേതാവുമായ ഡിവി ചനക പറഞ്ഞു.

Read More >>