സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്: 19ന് സൂചനാ പണിമുടക്ക്; വഴങ്ങിയില്ലെങ്കില്‍ അനിശ്ചിതകാലം

സര്‍ക്കാരില്‍നിന്നു അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണു ബസ് ഉടമകളുടെ തീരുമാനം. മിനിമം ചാര്‍ജ് എഴില്‍ നിന്നു ഒമ്പതു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്: 19ന് സൂചനാ പണിമുടക്ക്; വഴങ്ങിയില്ലെങ്കില്‍ അനിശ്ചിതകാലം

സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഇതിന്റെ ഭാഗമായി മാസം 19നു സൂചനാ പണിമുടക്ക് ആചരിക്കും. സര്‍ക്കാരില്‍നിന്നു അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണു ബസ് ഉടമകളുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

രാജ്യത്ത് ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് എഴില്‍ നിന്നു ഒമ്പതു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും ആവശ്യപ്പെടുന്നു.

Read More >>