സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; അനുകൂല തീരുമാനമില്ലെങ്കില്‍ അടുത്തമാസം രണ്ടു മുതല്‍ അനിശ്ചിതകാല സമരം

ഓള്‍ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. രാജ്യത്ത് ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് എഴില്‍ നിന്നു ഒമ്പതു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; അനുകൂല തീരുമാനമില്ലെങ്കില്‍ അടുത്തമാസം രണ്ടു മുതല്‍ അനിശ്ചിതകാല സമരം

ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സര്‍ക്കാരില്‍നിന്നു അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണു ബസ് ഉടമകളുടെ തീരുമാനം. ഓള്‍ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.

രാജ്യത്ത് ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് എഴില്‍ നിന്നു ഒമ്പതു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇതോടൊപ്പം, സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം രണ്ടു രൂപയാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Read More >>