തൃശൂര്‍ മദര്‍ കോളേജില്‍ 300 കുട്ടികളെ ഒളിഞ്ഞുനോക്കാൻ 250 ക്യാമറകള്‍; സമരം ചെയ്തവരെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ പക തുടരുന്നു

പേന നിലത്തുവീണതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാന്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ കോളേജില്‍ പക തുടരുകയാണ്. 250 ക്യാമറകളിലൂടെയാണ് വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിക്കുന്നത്.

തൃശൂര്‍ മദര്‍ കോളേജില്‍ 300 കുട്ടികളെ ഒളിഞ്ഞുനോക്കാൻ 250 ക്യാമറകള്‍; സമരം ചെയ്തവരെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ പക തുടരുന്നു

കൊച്ചി: വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അധ്യാപകരേയും മാനേജ്‌മെന്റുകളേക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെടാതെ പോയൊരു കോളേജുണ്ട്. വിദ്യാര്‍ത്ഥികളെ കൊല്ലാന്‍ വരെ തയ്യാറായ പ്രിന്‍സിപ്പലാണ് തൃശൂരുലെ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ അടിച്ചമര്‍ത്തി ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവം പറയാം.

Image may contain: one or more people

പേന നിലത്തുവീണതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥിയെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് സഹപാഠികള്‍ സമരം ചെയ്തു. ആദ്യത്തെ ദിവസത്തെ സമരത്തിന് ശേഷം കോളേജില്‍ നിന്ന സമരക്കാരുടെ നേര്‍ക്ക് കാര്‍ ഇടിച്ചു കയറ്റിയാണ് പ്രിന്‍സിപ്പലായ അബ്ദുള്‍ സലിം പ്രതികാരം തീര്‍ത്തത്. അമിത വേഗത്തില്‍ കാര്‍ പാഞ്ഞുവരുന്നതു കണ്ട വിദ്യാര്‍ത്ഥികള്‍ പലരും ചിതറിയോടി. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പ്രിന്‍സിപ്പലിനെതിരെ വധശ്രമത്തിന് കേസെടുത്തു.


തുടര്‍ന്നു പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചയോളം സമരം ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നു കാണിച്ചു കോളേജിന്റെ ഉടമസ്ഥവകാശമുള്ള അല്‍ നാസര്‍ ട്രസ്റ്റിനു കത്തെഴുതി. കത്തിനു ഫലമുണ്ടായി, പ്രിന്‍സിപ്പലിനെ കോളേജില്‍ നിന്നു പുറത്താക്കി. വിദ്യാര്‍ത്ഥികളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ട്രസ്റ്റിലെ അംഗങ്ങളെല്ലാം രാജി വച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി. എന്നാല്‍ ഒരു മാസത്തിനു ശേഷം പ്രിന്‍സിപ്പല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. ട്രസ്റ്റ് ഉടമസ്ഥനായ ഡോക്ടര്‍ അലിയുടെ പിന്തുണയോടെയാണ് പ്രിന്‍സിപ്പല്‍ തിരിച്ചെത്തിയത്. കത്തെഴുതിയവരോടും സമരം ചെയ്തവരോടുമുള്ള പ്രിന്‍സിപ്പല്‍ വീട്ടിത്തുടങ്ങി.

പക വീട്ടാനുള്ളതാണ്- മദര്‍ കോളേജ് പ്രിന്‍സിപ്പല്‍


പ്രിന്‍സിപ്പലിനെതിരെയുള്ള സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയെ വ്യാജ റാഗിംഗ് കേസില്‍ ഉള്‍പ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ പക വീട്ടലാരംഭിച്ചത്. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി റാഗിംഗ് പരാതിയില്‍ ഒപ്പിടിക്കുകയാരുന്നു. തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയാളെ ഡിസ്മിസ് ചെയ്തു. ഇതിനെതിരെ യൂണിവേഴ്‌സിറ്റിയില്‍ കേസ് കൊടുത്തു അനുകൂലമായ വിധി സമ്പാദിച്ചാണ് ഇയാള്‍ പരീക്ഷ എഴുതിയത്.

പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി ഒപ്പിടിച്ച പരാതി ജൂനിയര്‍ വിദ്യാര്‍ത്ഥി പിന്‍വലിക്കാന്‍ ശ്രമിച്ചിട്ടും പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല. ഒടുവില്‍ വിഷയം യൂണിവേഴ്‌സിറ്റിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് ജൂനിയര്‍ വിദ്യാര്‍ത്ഥി സത്യം തുറന്നു പറഞ്ഞത്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയെങ്കിലും ഇപ്പോഴും ടിസിയും സര്‍ട്ടിഫിക്കറ്റുകളും കോളേജില്‍ പിടിച്ചുവച്ചിരിക്കുകയാണെന്നു നാരദാ ന്യൂസിനോടു പറഞ്ഞു.

Image may contain: one or more people

തിരിച്ചെത്തിയ പ്രിന്‍സിപ്പല്‍ ആദ്യം ഉണ്ടാക്കിയത് തനിക്കെതിരെ ട്രസ്റ്റിനു കത്തെഴുതിയവരുടെ ലിസ്റ്റാണ്. പ്രതികാര നടപടിയായി യൂണിവേഴ്‌സിറ്റി പരീക്ഷ തുടങ്ങുന്ന ദിവസം വരെ ഹാള്‍ ടിക്കറ്റ് ഒപ്പിട്ടു നല്‍കാതെ വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാവിലെ പ്രിന്‍സിപ്പലിനെ കണ്ടു മാപ്പ് എഴുതി നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കു കയറിയത്. പ്രിന്‍സിപ്പാലിനെതിരെ കൊടുത്ത പരാതി വ്യാജം ആണെന്നും അതില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് പ്രിന്‍സിപ്പല്‍ എഴുതി വാങ്ങിയത്.

ഫൈന്‍ എന്ന തീവെട്ടിക്കൊള്ള- സൂപ്പര്‍ ഫൈന്‍


മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫൈന്‍ പിരിക്കാന്‍ വേണ്ടി മാത്രം പ്രത്യേക നിയമങ്ങളുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കോളേജിന്റെ മുകളില്‍ ടിന്‍ ഷീറ്റിടുന്ന ജോലികള്‍ നടത്താന്‍ കാശില്ലാതെയാപ്പോള്‍ ഫൈന്‍ പിരിച്ചാണ് ബാക്കി പണി നടത്തിയെതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്നാല്‍ 2500 രൂപയാണ് ഫൈന്‍. എന്നാല്‍ ഷീറ്റ് വര്‍ക്ക് നടക്കുന്നതില്‍ ഫൈന്‍ 5000 ആക്കി. ഇത്തരത്തില്‍ 20 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോളേജ് ഫൈന്‍ പിരിച്ചത്. ഇക്കാര്യം ചോദിക്കാന്‍ ചെന്ന രക്ഷിതാക്കളെ കോളേജ് ഗെയ്റ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.

മറ്റു കോളേജില്‍ ഇല്ലാത്ത ഒരു ഫൈന്‍ മദര്‍ കോളേജിലുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സൂപ്പറര്‍ഫൈന്‍ എന്ന പേരില്‍ ഈടാക്കുന്ന തുക പലപ്പോഴും രണ്ടായിരത്തി അഞ്ഞൂറാണ്. 6000 രൂപ വരുന്ന സെമസ്റ്റര്‍ ഫീസ് അടയ്ക്കാന്‍ ഒരു ദിവസം താമസിച്ചതിന്റെ പേരില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫൈനടയ്‌ക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവു കൂടുതല്‍ ഡീബാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മദറിലാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മൂപ്പതോളം ഡീബാര്‍ കേസുകളാണ് മദറില്‍ നിന്നു രജിസ്റ്റര്‍ ചെയ്തത്.

പരീക്ഷ ഹാളില്‍ തിരിഞ്ഞു നോക്കിയാല്‍വരെ ഡീബാര്‍ ചെയ്യപ്പെട്ടേക്കാം. പരീക്ഷ ഹാളില്‍ തിരഞ്ഞുനോക്കിയാല്‍ ഇന്‍വിജിലേറ്റര്‍ ഒരു പേപ്പറില്‍ ഒപ്പിട്ടു വാങ്ങും. തിരഞ്ഞുനോക്കിയതിന് അപ്പോളജിയാണെന്നാണ് ഇന്‍വിജിലേറ്റര്‍ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ സമന്‍സ് എത്തുമ്പോഴാണ് അറിയുക തങ്ങള്‍ ഡീബാര്‍ ചെയ്യപ്പെട്ടിരിക്കുന്നുവെന്ന്.

സദാചാര ക്യാംപസ്


എഴുന്നൂറ് വിദ്യാര്‍ത്ഥികള്‍ പഠിച്ച ക്യാംപസില്‍ ഇന്നു 400 ഓളം വിദ്യാര്‍ത്ഥികളെ ഉള്ളു. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ 250 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേട്ടാല്‍ ഞെട്ടും. ഒരു ക്ലാസ്‌റൂമില്‍ അഞ്ചു ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാത്ത് റൂം ഒഴിച്ചു ബാക്കിയെല്ലായിടത്തും ക്യാമറകളുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബാത്ത്‌റൂമിലും ക്യാമറയുണ്ടാകുമെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്.

ക്ലാസ് റൂമിലോ കാന്റീനിലോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കാന്‍ സാദചാര ജീവനക്കാരെ പ്രിന്‍സിപ്പല്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ കന്റീനുലും ക്യാംപസിലും സദാസമയമുണ്ടാകും.

No automatic alt text available.

എതിര്‍ വാക്കുകളെ അടിച്ചമര്‍ത്തുന്ന വിധം


[caption id="attachment_72950" align="alignleft" width="228"] പ്രിൻസിപ്പല്‍ ആര്‍.യു. അബ്ദുൾ സലിം[/caption]

അമിതമായ ഫീസുകള്‍ക്കും, കുടിവെള്ള പ്രശ്‌നത്തിനും കലാകായിക മത്സരങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്തവരാരും ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തുപോയിട്ടില്ല. സമരം ചെയ്യുന്നവരെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജുണ്ടാക്കി പരീക്ഷ എഴുതിപ്പിക്കാതിരിക്കുന്നതാണ് പ്രിന്‍സിപ്പലിന്റെ രീതി.

പരീക്ഷ എഴുതി ജയിക്കുന്നവരുടെ ടിസിയില്‍ 'satisfactory' എന്ന അഭിപ്രായമെഴുതി വേറെരു സ്ഥാപനത്തിലും അഡ്മിഷന്‍ ലഭിക്കാത്ത രീതിയിലാക്കും. സമരം ചെയ്യുന്നവരെ പൊലീസ് കേസില്‍ പെടുത്തുന്നതും മദര്‍ കോളേജിന്റെ രീതിയാണ്.

കഴിഞ്ഞ തവണ കോളേജില്‍ സമരം നടന്നപ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയാണ് സലിം പ്രതിരോധിച്ചതെന്നു കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി നാരദയോടു പറഞ്ഞു.