കേരള ജനപക്ഷം; നോട്ട് അസാധുവാക്കലിനെതിരെ പ്രക്ഷോഭം നടത്തിക്കൊണ്ടു പിസി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു കടക്കുന്നു

ഈ മാസം 17നു പാര്‍ട്ടിയുടെ ആദ്യസമരം സംഘടിപ്പിക്കാനാണ് നീക്കം. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്തി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പാര്‍ട്ടിക്കു മേൽവിലാസമുണ്ടാക്കാനാണ് പിസി ജോര്‍ജ് തയ്യാറെടുക്കുന്നത്.

കേരള ജനപക്ഷം; നോട്ട് അസാധുവാക്കലിനെതിരെ പ്രക്ഷോഭം നടത്തിക്കൊണ്ടു പിസി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു കടക്കുന്നു

പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പുതിയ പാര്‍ട്ടിക്കു കേരള ജനപക്ഷം എന്നാണ് പേരു നല്‍കിയിരിക്കുന്നതെന്നും പിസി ജോര്‍ജ് തന്നെ പാര്‍ട്ടി ചെയര്‍മാന്‍ ആകും.

ഈ മാസം 17നു പാര്‍ട്ടിയുടെ ആദ്യസമരം സംഘടിപ്പിക്കാനാണ് നീക്കം. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്തി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പാര്‍ട്ടിക്കു മേൽവിലാസമുണ്ടാക്കാനാണ് പിസി ജോര്‍ജ് തയ്യാറെടുക്കുന്നത്. പ്രക്ഷോഭത്തില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിനു മുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പ് 5, 6 തീയതികളില്‍ കോട്ടയത്തു ചേര്‍ന്നു. തന്റെ പാര്‍ട്ടിക്കു സംസ്ഥാനത്തെ മൂന്നു മുന്നണികളോടും സമദൂര നിലപാടായിരിക്കുമെന്നു കഴിഞ്ഞ ദിവസം പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Read More >>