അധികാരത്തിലെത്തിയ നേതാക്കൾക്ക് വിദ്യാർത്ഥിരാഷ്ട്രീയത്തോട് അനിഷ്ടം: കനയ്യ കുമാർ

വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ മുഖ്യമന്ത്രി പദത്തിലെത്തിയവർ പോലും ഇപ്പോൾ ക്യാമ്പസ് രാഷ്ട്രീയത്തിനെ അനുകൂലിക്കുന്നില്ല. ജെഎൻയൂവിലെ ബയോ-ടെക്ക് വിദ്യാർഥിയായ നജീബ് അഹമ്മദിനെ കാണാതായിട്ട് മാസങ്ങളായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.

അധികാരത്തിലെത്തിയ നേതാക്കൾക്ക് വിദ്യാർത്ഥിരാഷ്ട്രീയത്തോട് അനിഷ്ടം: കനയ്യ കുമാർ

വിദ്യാർഥിസംഘടനകളിലൂടെ അധികാരത്തിലെത്തിയ മന്ത്രിമാർക്ക് പുതിയ നേതാക്കൾ ഉയർന്നുവരുന്നത് ഇഷ്ടമല്ലെന്ന് ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാർ ബംഗളൂരുവിൽ പറഞ്ഞു.

“അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറച്ച് രാജ്യത്തിപ്പോൾ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമാണുള്ളത്. വിദ്യാർഥികൾ അഭിപ്രായം പറയുമ്പോൾ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നു. ജെഎൻയൂവിലെ ബയോ-ടെക്ക് വിദ്യാർഥിയായ നജീബ് അഹമ്മദിനെ കാണാതായിട്ട് മാസങ്ങളായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല,” കനയ്യ കുമാർ പറഞ്ഞു.

സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങൾ വിഭജിക്കപ്പെടുന്ന സ്ഥിതിയാണ്. സാമൂഹികമായ സമരങ്ങളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ രാഷ്ട്രീയ ചോദ്യങ്ങളാകുന്നില്ല. രാഷ്ട്രീയ പാർട്ടികൾക്ക് സമൂഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും കനയ്യ ആരോപിച്ചു.

താൻ ഒരു രാഷ്ട്രീയപാർട്ടിയിലും ചേരില്ലെന്നും പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും കനയ്യ വ്യക്തമാക്കി.

Read More >>