വിജിലന്‍സ് അന്വേഷണം നേരിടുന്ന ആര്‍ നിശാന്തിനിയ്ക്കു വിജിലന്‍സില്‍ നിയമനം; സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്

നിശാന്തിനിക്കെതിരേ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരവേയാണ് പ്രസ്തുത നിയമനം. മുന്‍ മന്ത്രി കെ ബാബുവിനെതിരേയുള്ള ബാര്‍ കോഴ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിശാന്തിനിക്കെതിരെ അന്വേഷണം നടക്കുന്നത്.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ആര്‍ നിശാന്തിനിയ്ക്കു വിജിലന്‍സില്‍ നിയമനം; സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്

വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി ആര്‍ നിശാന്തിനിയെ വിജിലന്‍സില്‍ നിയമിച്ച സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എസ്പിയായാണ് നിശാന്തിനിയെ നിയമിച്ചിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പിയായിരുന്നു ആര്‍ നിശാന്തിനി.

നിശാന്തിനിക്കെതിരേ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരവേയാണ് പ്രസ്തുത നിയമനം. മുന്‍ മന്ത്രി കെ ബാബുവിനെതിരേയുള്ള ബാര്‍ കോഴ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിശാന്തിനിക്കെതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം നടക്കുന്ന തിരുവനന്തപുരം യൂണിറ്റിലേക്കു തന്നെയാണ് ഇവരെ നിയമിച്ചിട്ടുള്ളതെന്നുള്ളത് വിവാദങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസം 16 എസ്പിമാരെ മാറ്റി നിയമിച്ചിരുന്നതിനു പിന്നാലെ എസ്പി റാങ്കിലുള്ള നിശാന്തിനിയടക്കമുള്ള 16 ഐപിഎസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ മാറ്റി നിയമിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കോഴിക്കോട് യൂണിറ്റ് എസ്പിയായി ഉമാ ബെഹ്‌റയെയും നിയമിച്ചിട്ടുണ്ട്.

Read More >>